സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന ‘വർത്തമാനം’ എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. ദേശ വിരുദ്ധവും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയമെന്ന് ചൂണ്ടിക്കാട്ടിയാണ് സെൻസർ ബോർഡ് ഇത്തരത്തിലൊരു തീരുമാനം നടപ്പിലാക്കിയത്.
ജെഎന്‍യു സമരത്തിലെ ദളിത് മുസ്‌ലിം പീഡനമായിരുന്നു സിനിമയുടെ വിഷയമെന്ന് വി സന്ദീപ് കുമാര്‍ ട്വീറ്റ് ചെയ്തു. സെന്‍സര്‍ ബോര്‍ഡ് അംഗം കൂടിയാണ് സന്ദീപ് കുമാർ.
Also Read: കൊവിഷീല്‍ഡ് വാക്സിന് ഉടന്‍ അനുമതി നല്‍കിയേക്കും ; നാല് സംസ്ഥാനങ്ങളില്‍ ഡ്രൈ റണ്‍
‘ഇന്ന് ഞാന്‍ സെന്‍സര്‍ ബോര്‍ഡ് അംഗമെന്ന നിലയില്‍ വര്‍ത്തമാനം എന്ന മലയാള സിനിമ കണ്ടു. ജെഎന്‍യു സമരത്തിലെ ദളിത്, മുസ്‌ലിം പീഡനമായിരുന്നു വിഷയം. ഞാന്‍ അതിനെ എതിര്‍ത്തു. കാരണം സിനിമയുടെ തിരക്കഥാകൃത്തും നിര്‍മാതാവും ആര്യാടന്‍ ഷൗക്കത്ത് ആയിരുന്നു. തീര്‍ച്ചയായും രാജ്യ വിരുദ്ധമായിരുന്നു സിനിമയുടെ പ്രമേയം,’ സന്ദീപ് കുമാര്‍ ട്വീറ്റ് ചെയ്തു.
അതേസമയം മതസ്പര്‍ധ ഉണ്ടാക്കുന്ന സിനിമയല്ല ഇതെന്നാണ് തിരക്കഥാകൃത്ത് ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചത്. നിലവില്‍ കൂടുതല്‍ പരിശോധനയ്ക്കായി ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് കൈമാറിയിരിക്കുകയാണ്.
പാര്‍വ്വതി തിരുവോത്താണ് ‘വര്‍ത്തമാനത്തിലെ’ കേന്ദ്ര കഥാപാത്രം. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത് ആര്യാടന്‍ ഷൗക്കത്താണ്. റോഷന്‍ മാത്യൂ, സിദ്ദിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
Post Your Comments