ന്യൂഡല്‍ഹി : ഇന്ത്യയില്‍ കൊവിഷീല്‍ഡ് വാക്സിന് ഉടന്‍ അനുമതി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ജനുവരി ഒന്നിന് മുമ്പ് അനുമതി നല്‍കിയേക്കുമെന്നും കൊവിഷീല്‍ഡ് സമര്‍പ്പിച്ച രേഖകളെല്ലാം തൃപ്തികരമാണെന്നുമാണ് വിദഗ്ദ്ധ സമിതി വ്യക്തമാക്കുന്നത്. പൂനൈ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കൊവിഷീല്‍ഡ് വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്നത്. പുതുവര്‍ഷത്തിനു മുമ്പ് അനുമതിക്ക് സാധ്യതയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
അതേസമയം രാജ്യത്തെ നാല് സംസ്ഥാനങ്ങളില്‍ ഇന്നും നാളെയുമായി കൊവിഡ് വാക്‌സിനേഷന്റെ ഡ്രൈ റണ്‍ ( മോക് ഡ്രില്‍ )നടത്തും. പഞ്ചാബ്, അസം, ഗുജറാത്ത്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലാണ് മോക് ഡ്രില്‍ നടത്തുന്നത്. ഓരോ സംസ്ഥാനത്തെ രണ്ട് ജില്ലകളിലും അഞ്ച് വ്യത്യസ്ഥ കുത്തിവെയ്പ്പ് കേന്ദ്രങ്ങളിലുമാണ് ഡ്രൈ റണ്‍ നടക്കുന്നത്. ഇതില്‍ വാക്‌സിന്‍ കുത്തിവെയ്ക്കുന്നത് ഒഴികെയുള്ള എല്ലാ പ്രക്രിയകളും പരീക്ഷിക്കും.
കോള്‍ഡ് സ്റ്റോറേജുകളില്‍ നിന്ന് വാക്‌സിന്‍ വാഹനങ്ങളില്‍ കൊണ്ടു പോകുന്നതും വിവിധ കേന്ദ്രങ്ങളില്‍ സ്വീകരിക്കുന്നതും അവിടങ്ങളിലെ ജനങ്ങളെ നിയന്ത്രിക്കുന്നതും മോക് ഡ്രില്ലില്‍ പരിശോധിക്കും. കുത്തിവെയ്പ്പിനെ തുടര്‍ന്ന് ഏന്തെങ്കിലും പ്രത്യാഘാതം ഉണ്ടായാല്‍ എങ്ങനെ കൈകാര്യം ചെയ്യും. കുത്തിവെയ്പ്പ് കേന്ദ്രങ്ങളിലെ അണുബാധ നിയന്ത്രണം തുടങ്ങിയവ ഡ്രൈ റണ്ണില്‍ നിരീക്ഷിക്കപ്പെടും.
Post Your Comments