KeralaLatest NewsNews

‘പ്രധാനമന്ത്രിയുടെ നിശ്ചയദാര്‍ഢ്യം ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും പ്രതിച്ഛായ ആഗോളതലത്തില്‍ ഉയര്‍ത്തി’: എം എ യൂസഫലി

നമ്മുടെ യുവതലമുറയ്ക്കും വരാനിരിക്കുന്ന ഭാവി തലമുറകള്‍ക്കുമെല്ലാം വിജയത്തിനുള്ള വഴി വെട്ടിത്തുറക്കും ആത്മനിര്‍ഭര്‍ ഭാരത് എന്ന് യൂസഫലി വ്യക്തമാക്കി.

കൊച്ചി: രാജ്യത്തിന്റെ ഉന്നമനത്തിന് പ്രധാനമന്ത്രിയുടെ പങ്ക് വളരെ പ്രാധാന്യമർഹിക്കുന്നുയെന്ന് എം എ യൂസഫലി. അറബ് ലോകത്തെ ഭാരതത്തിന്റെ ആഗോള അംബാസഡറെന്ന് ലളിതമായി വിശേഷിപ്പിക്കാം അദ്ദേഹത്തെ. പശ്ചിമേഷ്യയില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള ഇന്ത്യക്കാരന്‍ ആരെന്ന ചോദ്യത്തിന് യൂസഫലിയെന്ന ഒരുത്തരമേ ഉണ്ടാകൂ. എന്നാൽ ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും പ്രതിച്ഛായ ആഗോളതലത്തില്‍ ഉയര്‍ത്താന്‍ പ്രധാനമന്ത്രിയുടെ നിശ്ചയദാര്‍ഢ്യത്തിനും നേതൃത്വമികവിനും സാധിച്ചുയെന്ന് എം എ യൂസഫലി. ബിസിനസ് വോയ്സ് മാസിക ‌എഡിറ്റര്‍ ദിപിന്‍ ദാമോദരനു നല്‍കിയ എക്സ്‌ക്ലൂസിവ് അഭിമുഖത്തിലാണ് കേരളത്തിലെയും ഇന്ത്യയിലെയും നിക്ഷേപസാഹചര്യത്തെകുറിച്ചും കോവിഡ് തീര്‍ത്ത പ്രതിസന്ധിയെ കുറിച്ചും ‘ആത്മനിര്‍ഭര്‍ ഭാരതി’നെ കുറിച്ചുമെല്ലാം ലുലു ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ എം എ യൂസഫലി വ്യക്തമാക്കിയത്.

ലളിതമായി തുടങ്ങി മണലാരണ്യത്തില്‍ ആരെയും അസൂയപ്പെടുത്തുന്ന ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത യൂസഫലിയുടെ വിജയകഥ സംരംഭകമോഹികളെയും സംരംഭകരെയും സാധാരണക്കാരെയുമെല്ലാം ഒരു പോലെ ത്രസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ മഹാമാരിയുടെ ഈ കെട്ടകാലത്ത്, അദ്ദേഹത്തിന് പകരാനുള്ള ഉള്‍ക്കാഴ്ച്ചയ്ക്ക് പ്രസക്തി ഏറെയുണ്ട്. തൊഴില്‍വെട്ടിച്ചുരുക്കലിന്റെയും ശമ്പളമില്ലായ്മയുടെയും വാര്‍ത്തകള്‍ നിറയുന്ന കാലത്ത് അര ലക്ഷത്തിലധികം പേര്‍ ജോലി ചെയ്യുന്ന ബിസിനസ് ഗ്രൂപ്പിന്റെ അധിപനായ യൂസഫലി ജീവനക്കാരോട് സ്വീകരിച്ച സമീപനം കരുതലിന്റേയും സംരക്ഷണത്തിന്റേതുമായിരുന്നു. അത് ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.

Read Also: ‘സോവിയറ്റ് യൂണിയന്‍ തകര്‍ന്നത് പോലെ ഇന്ത്യ തകരും’; ബിജെപിയോട് ശിവസേന

ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടെയും ഭാവനയെ ശാക്തീകരിക്കുന്ന ആശയമായി മാറിക്കഴിഞ്ഞു ആത്മനിര്‍ഭര്‍ ഭാരത് (സ്വാശ്രയ ഭാരതം) എന്ന ആശയം. ഓരോ ഭാരതീയന്റെയും മനസിലെ മന്ത്രമായി അത് മാറി. രാജ്യത്തിന്റെ വളര്‍ച്ച പുതിയ തലത്തിലെത്തിക്കാനും ആഗോള സമ്പദ് വ്യവസ്ഥയുടെ തന്നെ പ്രധാന ഭാഗമായി ഇന്ത്യയെ മാറ്റാനും പ്രധാനമന്ത്രിയുടെ കാഴ്ച്ചപ്പാടിന് സാധിക്കും. കൂടുതല്‍ കാര്യക്ഷമതയും മല്‍സരക്ഷമതയും സ്വയം പര്യാപ്തതയും ലക്ഷ്യമിട്ടുള്ള നയങ്ങള്‍ പിന്തുടരുന്നതിലൂടെ രാജ്യത്തിന്റെ വളര്‍ച്ച പുതിയ തലത്തിലെത്തും. നമ്മുടെ യുവതലമുറയ്ക്കും വരാനിരിക്കുന്ന ഭാവി തലമുറകള്‍ക്കുമെല്ലാം വിജയത്തിനുള്ള വഴി വെട്ടിത്തുറക്കും ആത്മനിര്‍ഭര്‍ ഭാരത് എന്ന് യൂസഫലി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button