നിർണായക ഘട്ടങ്ങളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിദേശയാത്രകൾ നടത്തുന്നതിനെതിരെ മുന്നണിക്കുള്ളിൽ തന്നെ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. ഇപ്പോഴിതാ, കേന്ദ്ര കാർഷിക നിയമത്തിനെതിരെ മഞ്ഞും തണുപ്പും വകവെയ്ക്കാതെ കർഷകർ 30 ദിവസത്തിലധികമായി സമരം ചെയ്യുമ്പോൾ വീണ്ടും വിദേശയാത്ര നടത്തി രാഹുൽ ഗാന്ധി.
രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെ പരസ്യമായി വിമർശിച്ച് സമരം ചെയ്യുന്ന കർഷകർ രംഗത്ത്. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികെയ്ത് ആണ് രാഹുലിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. പ്രതിഷേധം നടക്കുന്ന സ്ഥലം രാഹുൽ ഗാന്ധി സന്ദർശിക്കുകയോ കർഷകരുമായി ഒരിക്കലെങ്കിലും സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.
Also Read: ഭക്ഷണം മാത്രമല്ല ഈ റെസ്‌റ്റോറന്റില്‍ പണവും സൗജന്യമായി ലഭിക്കും
‘കര്‍ഷകരുടെ ധര്‍ണയില്‍ എവിടെയെങ്കിലും രാഹുല്‍ ഗാന്ധി എത്തുകയോ, ആരോടെങ്കിലും സംസാരിക്കുകയോ ചെയ്തിട്ടില്ല. നമ്മുടെ പ്രതിപക്ഷം വളരെ ദുർബലമാണ്.’ – അദ്ദേഹം പറഞ്ഞു. അതേസമയം, ഇറ്റലിയിൽ മുത്തശിയെ സന്ദർശിക്കാനാണ് രാഹുൽ പോയതെന്നാണ് ലഭിക്കുന്ന വിവരം.
നേരത്തേ, കാർഷിക നയത്തിനെതിരെ രാഹുൽ രംഗത്തെത്തിയിരുന്നു. കേന്ദ്രത്തെ പരസ്യമായി വിമർശിക്കുകയും നിയമം പിൻവലിക്കണമെന്നുമായിരുന്നു രാഹുൽ ഉയർത്തിയ ആവശ്യം.
Post Your Comments