കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്സ്മെന്റ്. പ്രാഥമിക കുറ്റപത്രമാണ് ഇ ഡി ബെംഗളൂരു സെഷൻസ് കോടതിയിൽ സമർപ്പിച്ചത്. ബിനീഷിനെ അറസ്റ്റ് ചെയ്ത് 60 ദിവസം പൂർത്തിയാകാനിരിക്കേയാണ് ഇ.ഡിയുടെ ധൃതിയിലുള്ള നടപടി.
ഒക്ടോബർ 29 ന് അറസ്റ്റിലായ ബിനീഷിനെതിരെ 60 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ സ്വാഭാവിക ജാമ്യം ലഭിക്കുമെന്ന് കോടതി അറിയിച്ചിരുന്നു. ഇത് തടയാനാണ് ഇ ഡിയുടെ നീക്കം. ഇതോടെ, ബിനീഷിനു സ്വാഭാവിക ജാമ്യം ലഭിക്കില്ല.
നിലവിൽ പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് കോടിയേരി റിമാൻഡിൽ കഴിയുന്നത്. കേസിൽ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ബിനീഷ് ഒരുങ്ങുന്നുവെന്ന വാർത്തയും ഇതിനോടകം പുറത്തുവന്നിരുന്നു.
Post Your Comments