Latest NewsKeralaIndia

ലൈഫ് മിഷനിലെ കമ്മിഷന്‍ തുക മാത്രമല്ല, ഉന്നത നേതാവിന്റെ പണവും ഡോളറാക്കി കടത്തി : അന്വേഷണം ദുബായിലേക്ക്

ഒരു പ്രമുഖ പദവിയില്‍ ഇരിക്കുന്ന നേതാവിന്റെ പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്ന് സ്വര്‍ണ്ണക്കടത്തിലെ പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും കസ്റ്റംസില്‍ മൊഴി നല്‍കിയിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ ചില ഉന്നത നേതാക്കള്‍ സ്വര്‍ണക്കടത്തു കേസ് പ്രതികളുമായി ചേര്‍ന്നു നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിച്ച്‌ കേന്ദ്ര ഏജന്‍സികള്‍.സംസ്ഥാനത്തെ ഒരു പ്രമുഖ പദവിയില്‍ ഇരിക്കുന്ന നേതാവിന്റെ പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്ന് സ്വര്‍ണ്ണക്കടത്തിലെ പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും കസ്റ്റംസില്‍ മൊഴി നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ദുബായ് കേന്ദ്രീകരിച്ചു മുന്നേറുന്നത്. വിദേശത്തുള്ള കേസായതിനാല്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്.സംസ്ഥാനത്തെ ഒരു പണം ഡോളറാക്കി വിദേശത്തേക്കു കടത്തിയെന്നു സ്വര്‍ണക്കടത്തു കേസ് പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും കസ്റ്റംസിനു മൊഴി നല്‍കിയിരുന്നു.

കേരളത്തില്‍ നി്ന്നും കടത്തിയ പണം ദുബായിലുള്ള രണ്ട് മലയാളികളാണ് കൈപ്പറ്റിയതെന്നാണ് ലഭിക്കുന്ന വിവരം. യുഎഇ കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥന്‍ വഴി ദുബായിലെത്തിച്ച ഡോളര്‍ ഏറ്റുവാങ്ങിയത് ഇവരാണെന്ന് ഏജന്‍സികള്‍ കണ്ടെത്തി. ഷാര്‍ജയിലും ദുബായിലും വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ നിക്ഷേപം നടത്താനുള്ള ഇടനിലക്കാര്‍ ഇവരാണെന്നും വിവരം കിട്ടി. ബെംഗളൂരുവിലെ വിദ്യാഭ്യാസ സംരംഭങ്ങളിലും ഇവര്‍ക്കു പങ്കാളിത്തമുണ്ട്.

read also: കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിക്കൽ: ഓപ്പറേഷൻ പി ഹണ്ടിൽ എറണാകുളത്ത് മാത്രം ആറ് പേര്‍ അറസ്റ്റില്‍

ദുബായിലുള്ള ഇരുവരെയും ചോദ്യം ചെയ്യലിന് കേരളത്തില്‍ എത്തിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.ദുബായിലുളള ഇരുവരോടും ചോദ്യംചെയ്യലിനു കേരളത്തിലെത്താന്‍ വിദേശകാര്യ വകുപ്പ് വഴി ആവശ്യപ്പെടും. ഇവരുടെ പങ്കിനെപ്പറ്റി കൂടുതല്‍ അന്വേഷണം ആവശ്യമെങ്കില്‍ പാസ്പോര്‍ട്ട് റദ്ദാക്കി നാട്ടിലെത്തിക്കുന്നതിനെ കുറിച്ചും അന്വേഷണ ഏജന്‍സികള്‍ ആലോചിക്കുന്നതായാണ് വിവരം.

ലൈഫ് മിഷനിലെ കമ്മിഷന്‍ തുക മാത്രമല്ല ഡോളറാക്കി കടത്തിയതെന്നാണ് സ്വപ്നയും സരിത്തും മൊഴി നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ റിവേഴ്സ് ഹവാല ഇടപാടിലൂടെ പ്രമുഖരുടെ പണം ഡോളറാക്കി ദുബായിലെത്തിച്ചെന്ന് കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button