Latest NewsIndiaNews

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്ത കവിത അടിച്ചുമാറ്റിയത് ; രാഹുൽ മാപ്പ് പറയണമെന്ന് കവിയുടെ കുടുംബം

ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ട്വീറ്റ് ചെയ്ത കവിത അടിച്ചുമാറ്റിയതെന്ന് പരാതി. ദ്വാരിക പ്രസാദ് മഹേശ്വരി എഴുതിയ 7 പതിറ്റാണ്ട് പഴക്കമുള്ള ‘വീർ തും ബാദെ ചാലോ’ എന്ന കവിതയാണ് സ്വന്തം ഇഷ്ടപ്രകാരം രാഹുൽ വളച്ചൊടിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് .

കവിതയിലെ മൂന്ന് വരികളാണ് രാഹുൽ സ്വന്തം ഇഷ്ടത്തിനു മാറ്റിയത് . ‘ അത് ജല പീരങ്കികളായാലും , ആയിരം ചെന്നായ്ക്കളായാലും കൃഷിക്കാർ മുന്നോട്ട് തന്നെ പോകണം (പ്രസ്ഥാനത്തിനൊപ്പം),‘ ഇത്തരത്തിലാണ് രാഹുൽ ട്വീറ്റ് ചെയ്തത്.

വികലമായ രീതിയിൽ കവിത പങ്ക് വച്ചതിനെ വിമർശിച്ചാണ് ദ്വാരിക പ്രസാദിന്റെ കുടുംബം രംഗത്തെത്തിയത് . കവിതയുടെ യഥാർത്ഥ ചൈതന്യത്തെ പരിഹസിക്കുകയായിരുന്നു രാഹുൽ ഗാന്ധിയെന്നാണ് കുടുംബത്തിന്റെ വിമർശനം .

‘ ഇന്ത്യൻ പൗരന്മാരുടെ ഒരു തലമുറ തന്റെ പിതാവിന്റെ കവിതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട് . എന്നാൽ രാഹുൽ കവിത ഇത്തരത്തിൽ വികലമാക്കിയത് കവിയുടെ ആത്മാവിനോടുള്ള അനീതിയാണ്, ഇതിന് രാഹുൽ ക്ഷമ ചോദിക്കണം ‘ ദ്വാരക പ്രസാദ് മഹേശ്വരിയുടെ മകനും ആഗ്ര കോളേജ് മുൻ പ്രിൻസിപ്പലുമായ ഡോ. വിനോദ് കുമാർ മഹേശ്വരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button