ലക്‌നൗ : ഇങ്ങനെ പോയാൽ അമേഠിയ്ക്ക് പിന്നാലെ റായ്ബറേലിയും കോൺഗ്രസിന് നഷ്ടമാകുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠിയിലെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു ഇറാനി. രാജ്യത്ത് ജനാധിപത്യം ഇല്ലെന്ന് പറഞ്ഞ രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനോടായിരുന്നു ഇറാനിയുടെ പ്രതികരണം.
Read Also : കേരളത്തിലെ ട്രെയിൻ യാത്രക്കാർക്ക് ഒരു സന്തോഷവാർത്ത
പ്രധാനമന്ത്രിയ്‌ക്കെതിരെ ഒട്ടും മാന്യമല്ലാത്ത ഭാഷ ഉപയോഗിച്ചാണ് രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചത്. തെറ്റായ പ്രചാരണങ്ങളിലൂടെ രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് രാഹുലിന്റെ ശ്രമം. നെഹ്‌റു കുടുംബവും, രാഹുൽ ഗാന്ധിയും രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടി പാവങ്ങളെയും, കർഷകരെയും ദാരിദ്ര്യത്തിലേക്ക് തള്ളിയിട്ടെന്നും ഇറാനി വിമർശിച്ചു.
രാഹുൽ ഗാന്ധിക്ക് അമേഠിയിലെ ജനങ്ങൾ നേരത്തെ യാത്രയയപ്പ് നൽകി. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ് ബറേലിയിലെ ജനങ്ങളും കോൺഗ്രസിനെ കയ്യൊഴിയുമെന്നും ഇറാനി വ്യക്തമാക്കി.
Post Your Comments