ന്യൂഡല്‍ഹി : ഡിസംബര്‍ 19-ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് മുന്‍ പശ്ചിമ ബംഗാള്‍ മന്ത്രി സുവേന്ദു അധികാരി ബിജെപിയില്‍ അംഗത്വം നേടിയത്. രണ്ടു പതിറ്റാണ്ടോളം തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച ശേഷമായിരുന്നു സുവേന്ദു ബിജെപിയിലേക്ക് മാറിയത്. ടിഎംസിയില്‍ ഇത്ര നാള് പ്രവര്‍ത്തിച്ചതില്‍ തനിക്ക് നാണക്കേട് തോന്നുന്നതായാണ് സുവേന്ദു വ്യക്തമാക്കിയിരിക്കുന്നത്.
” ടിഎംസിയില്‍ ഇപ്പോള്‍ ഒരു അച്ചടക്കവുമില്ല. ഇത് ഒരു പാര്‍ട്ടിയില്‍ നിന്നും കമ്പനി ആയി മാറിയിരിക്കുന്നു. 21 വര്‍ഷം ഇതില്‍ പ്രവര്‍ത്തിച്ചതില്‍ എനിക്ക് നാണക്കേട് തോന്നുന്നു” – സുവേന്ദു അധികാരി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേ നേതൃത്വം സംസ്ഥാനത്തിന് ആവശ്യമാണ്. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റേയും ബംഗാളിലെ സര്‍ക്കാരിന്റേയും സഹകരണം ഉണ്ടെങ്കില്‍ മാത്രമേ സംസ്ഥാനത്ത് സാമ്പത്തിക വികസനവും തൊഴിലില്ലായ്മ ഇല്ലാതാക്കാനും സാധിക്കൂവെന്ന് സുവേന്ദു കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ ലോകത്തിലെ എറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് അമിത് ഷായ്ക്ക് നന്ദി അറിയിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. അടുത്ത അസംബ്ലി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയിപ്പിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും സംസ്ഥാനത്തെ ‘സോനാര്‍ ബംഗ്ലാ’ ആക്കി മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
മമത ബാനര്‍ജിയുടെ സര്‍ക്കാര്‍ ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കി അവരെ ഒരു ദയവുമില്ലാതെ തല്ലി ചതക്കുന്നു. 135 പ്രവര്‍ത്തകരാണ് ഇതുവരെ പാര്‍ട്ടിക്കു വേണ്ടി ജീവത്യാഗം ചെയ്തതെന്നും സുവേന്ദു പറഞ്ഞു.
Post Your Comments