Latest NewsNewsCrime

17കാരിയെ വീട്ടിൽ കയറി പീ​ഡി​പ്പി​ക്കാ​ൻ ശ്രമിച്ച പ്രതി പിടിയിൽ

ന്യൂ ​മാ​ഹി: പതിനേഴുകാരിയായ പെൺകുട്ടിയെ വീട്ടിൽ കയറി പീ​ഡി​പ്പി​ക്കാ​ൻ ശ്രമിച്ച സംഭവത്തിൽ ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​ര​നാ​യ 49 കാരൻ പോലീസ് പിടിയിൽ. പോ​ക്സോ ചുമത്തി ന്യൂ ​മാ​ഹി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ന്യൂ ​മാ​ഹി കു​റി​ച്ചി​യി​ൽ ഈ​യ്യ​ത്തു​ങ്കാ​ട് ശ്രീ​നാ​രാ​യ​ണ​മ​ഠ​ത്തി​ന് സ​മീ​പം പാ​ലി​ക്ക​ണ്ടി ഹൗ​സി​ൽ സു​ഭാ​ഷി​നെ​യാ​ണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വ്യാ​ഴാ​ഴ്​​ച പ​ക​ലാ​ണ് കേസിനാസ്പദമായ സംഭവം നടന്നിരിക്കുന്നത്. പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. വീട്ടിൽ മ​റ്റാ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് എത്തി ഉ​പ​ദ്ര​വി​ച്ചെ​ന്നാ​ണ് പ​രാ​തി നൽകിയിരിക്കുന്നത്. പെ​ൺ​കു​ട്ടി ക​ര​ഞ്ഞ് ബ​ഹ​ളം വെ​ച്ച​തി​നെ തു​ട​ർ​ന്ന് അ​ടു​ത്ത വീ​ട്ടി​ലെ സ്ത്രീ​യെ​ത്തി​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്​​തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button