![](/wp-content/uploads/2020/11/school-students.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് നിശ്ചയിച്ചതിലും നേരത്തെ ക്ലാസുകള്‍ ആരംഭിക്കുന്നു. തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി. നേരത്തെ ഈ മാസം 15 മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്.
Read Also : കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ഐടിഐ വൊക്കേഷണല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം
അതേസമയം ഒമ്പത്, പ്ലസ്‌വണ്‍ ക്ലാസുകള്‍ 15ന് തന്നെയാകും ആരംഭിക്കുക. വിദ്യാര്‍ത്ഥികളിലെ പഠന നേട്ടവും സാഹചര്യവും വിലയിരുത്താനുള്ള നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വെ ഈ മാസം 12ന് നടക്കുന്ന സാഹചര്യത്തിലാണ് എട്ടാം ക്ലാസ് വേഗത്തില്‍ പുനരാരംഭിക്കുന്നത്.
ഗണിതം, ഭാഷ, ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളുമായി ബന്ധപ്പെടുത്തി പ്രധാനമായും മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളിലാണ് സര്‍വെ നടത്തുന്നത്. സംസ്ഥാനത്ത് മറ്റുള്ള കുട്ടികള്‍ക്ക് നവംബര്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറന്ന് ക്ലാസുകള്‍ ആരംഭിച്ചിരുന്നു.
Post Your Comments