Latest NewsKeralaNews

കേരളത്തിലെ ട്രെയിൻ യാത്രക്കാർക്ക് ഒരു സന്തോഷവാർത്ത

കേരളത്തിലെ ട്രെയിൻ യാത്രക്കാർക്ക് ഒരു സന്തോഷവാർത്തയുമായി ഇന്ത്യൻ റയിൽവേ.ധന്‍ബാദ് – ആലപ്പി എക്സ്പ്രസ് ജനുവരി മുതല്‍ ആരംഭിക്കും. ജനുവരി എട്ട് മുതലാണ് ധന്‍ബാദ് – ആലപ്പി എക്സ്പ്രസ് ആരംഭിക്കുക. മണിക്കൂറുകളോളം വഴിയില്‍ പിടിച്ചിടുകയും വൈകി ഓടിക്കൊണ്ടിരിക്കുകയും ചെയ്ത ട്രെയിനിനെ ദീര്‍ഘദൂര യാത്രക്കാര്‍ കൈയ്യൊഴിഞ്ഞിരുന്നു. ഇതോടെയാണ് സീറോ ടൈംടേബിളിന്റെ ഭാഗമായി റെയില്‍വേ ബോര്‍ഡ് സമയക്രമം പരിഷ്കരിച്ചത്. രാത്രി 8.35ന് പകരം വൈകിട്ട് 3.25ന് ട്രെയിന്‍ ആലപ്പുഴയില്‍ എത്തും.

Read Also : ഓക്‌സ്ഫഡ് കോവിഡ് വാക്‌സിന് ഇന്ത്യയിൽ ‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഉടൻ

ധന്‍ബാദ് – ആലപ്പി എക്സ്പ്രസ് അഞ്ച് മണിക്കൂറോളം വേഗം കൂട്ടിയിട്ടുണ്ട്. സമയമാറ്റം വഴി ചെന്നൈയ്ക്കും പാലക്കാടിനുമിടയില്‍ പുതിയൊരു രാത്രികാല സര്‍വീസിന്റെ സൗകര്യം ലഭിക്കും. ധന്‍ബാദ് – ആലപ്പി ട്രെയിന്‍ രാവിലെ പത്ത് മണിക്ക് പാലക്കാടും 11.57ന് തൃശൂരും ഉച്ചയ്ക്കു 1.25ന് എറണാകുളം ജംക്‌ഷനിലും 3.25ന് ആലപ്പുഴയിലുമെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button