ശിവശങ്കറിന്റെ വാട്സ് ആപ്പ് ചാറ്റുകളിലെ റസിയുണ്ണി ആരെന്ന് കേന്ദ്ര അന്വേക്ഷണ ഏജൻസികൾ തിരിച്ചറിഞ്ഞതായി മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്യുന്നു. വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ ശിവശങ്കര്‍ സ്വപ്നയെ കുറിച്ചും വമ്പൻ സാമ്പത്തിക ഇടപാടുകളെ കുറിച്ചും റസിയുണ്ണിയോട് നിരന്തരം പങ്കുവെച്ചിരുന്നുവെന്നാണ് ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.
80 ലക്ഷം രൂപയുടെ പ്രൈസ് വാട്ടര്‍കൂപ്പര്‍ അഴിമതിയെകുറിച്ചും റെസി ഉണ്ണിയുമായുള്ള വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുന്നുണ്ട്. ഇത്രയധികം വിവരങ്ങൾ പങ്കുവെയ്ക്കണമെങ്കിൽ സർക്കാർ തലത്തിൽ പിടിപാടുള്ള ആരെങ്കിലും ആയിരിക്കും റസിയുണ്ണിയെന്ന സംശയം വെറുതേയായില്ല. സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഏകോപന ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥയാണ് റസിയുണ്ണിയെന്ന് റിപ്പോർട്ട്.
വൈദ്യുതി വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനത്തിലെ ഉദ്യോഗസ്ഥയാണ് ഇവർ. ശിവശങ്കറിനു ബന്ധം മുഖ്യമന്ത്രി പിണറായി വിജയനുമായിട്ടാണെങ്കിൽ റസിയുണ്ണിക്ക് ബന്ധമുള്ളത് വി എസ് മുഖ്യമന്ത്രിയായിരുന്ന സമയത്തെന്ന് സൂചന. വി എസ് മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഭരണ തലത്തിൽ നിർണായക ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥന്റെ ഭാര്യയാണ് റസിയുണ്ണിയെന്നാണ് റിപ്പോർട്ട്.
കേസുമായി ബന്ധപ്പെട്ട് ശിവശങ്കർ അറസ്റ്റിലായതോടെ ഇവർ നീണ്ട അവധിയിലാണ്. വ്യക്തിപരമായ ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് ലീവെടുത്തിരിക്കുന്നത്. അതിനിടെ ശിവശങ്കറിനെ പൂർണ്ണമായി പിന്തുണച്ച് അവർ ഇട്ട പഴയ ഫെയ്‌സ്ബുക്ക് പോസ്റ്റും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.
Also Read: സംസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട; 44 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ
എന്നാല്‍ ഈ സന്ദേശത്തെകുറിച്ച് ചോദിച്ചപ്പോള്‍ അതിന് ഈ അന്വേഷണവുമായി യാതാരു ബന്ധവുമില്ലെന്നും തന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ് ഇതെന്നാണ് ശിവശങ്കര്‍ മൊഴി നല്‍കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസിലെ പ്രതികളിലൊരാളായ സ്വപ്ന, യുഎഇ കോണ്‍സുലേറ്റിലെ ഖാലിദ് എന്നിവരെകുറിച്ചെല്ലാം ശിവശങ്കര്‍ റെസി ഉണ്ണിയുമായുള്ള വാട്‌സ്ആപ്പ് ചാറ്റില്‍ പറയുന്നു.
Post Your Comments