കയ്റോ: ഈജിപ്തിലെ കയ്റോയിൽ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഏഴ് പേർക്ക് ദാരുണാന്ത്യം. കയ്റോയിൽ നിന്ന് 30 കിലോമീറ്റർ വടക്കുകിഴക്കായി എൽ ഒബൂരിലെ മിസർ അൽ അമൽ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ ഒൻപതിനായിരുന്നു സംഭവം നടന്നത്. ഷോട്ട്സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
Post Your Comments