Latest NewsNewsCrime

തൊഴിലാളിയുടെ മലദ്വാരത്തിലൂടെ പമ്പ് ഉപയോഗിച്ച് കാറ്റടിച്ച് തൊഴിലുടമ; 40കാരന് ദാരുണാന്ത്യം

ഭോപ്പാല്‍: മധ്യപ്രദേശില്‍ തൊഴിലാളിയുടെ മലദ്വാരത്തിലൂടെ പമ്പ് ഉപയോഗിച്ച് തൊഴിലുടമ കാറ്റടിച്ച് കയറ്റുകയുണ്ടായി. ഗുരുതരാവസ്ഥയിലായ തൊഴിലാളി ദിവസങ്ങള്‍ക്ക് ശേഷം മരണപ്പെട്ടു. വേതനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.

ശിവ്പുരി ജില്ലയിലെ ഗാസിഗാഡ് ധോറിയ ഗ്രാമത്തിലാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. 40 വയസുകാരനായ പെര്‍മനാനന്ദ് ധക്കാട് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ക്വാറിയില്‍ ദിവസ വേതനത്തിന് പണിയെടുക്കുന്ന തൊഴിലാളിയാണ് ധക്കാട്. തൊഴിലുടമ രാജേഷ് റായ്‌യാണ് മരണത്തിന് ഉത്തരവാദിയെന്ന് ധക്കാടിന്റെ ബന്ധുക്കള്‍ ആരോപിക്കുകയുണ്ടായി.

ഡിസംബര്‍ എട്ടിനാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. വേതനം ചോദിച്ചതാണ് പ്രകോപനത്തിന് കാരണമായത്. ധക്കാടിനെ ആദ്യം രാജേഷ് റായ് മര്‍ദ്ദിച്ചു. തുടര്‍ന്ന് മറ്റു ജീവനക്കാര്‍ ചേര്‍ന്ന് ധക്കാടിനെ പിടിച്ചുവച്ചു. ഈസമയത്ത് ധക്കാടിന്റെ മലദ്വാരത്തിലൂടെ പമ്പ് ഉപയോഗിച്ച് ശരീരത്തിലേക്ക് കാറ്റടിച്ച് കയറ്റിയെന്നാണ് പരാതി നൽകിയിരിക്കുന്നത്.

ആക്രമണത്തില്‍ ഗുരുതരാവസ്ഥയിലായ യുവാവിനെ കുടുംബത്തെ അറിയിക്കാതെ ഗ്വാളിയാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടര്‍ന്ന് ഇവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് പിന്നീട് മാറ്റുകയുണ്ടായി. വയറു സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലാണെന്നാണ് ധക്കാടിന്റെ കുടുംബത്തോട് പ്രതി പറയുകയുണ്ടായി.

48 മണിക്കൂറിന് ശേഷം ബോധം തിരിച്ചുകിട്ടിയ ധക്കാട് സംഭവം വിവരിച്ചതോടെയാണ് വിവരം പുറംലോകം അറിയുകയുണ്ടായത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ് പൊലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button