News

കര്‍ഷക സമരം അക്രമത്തിലേയ്ക്ക്, ആയിരകണക്കിന് മൊബൈല്‍ ടവറുകള്‍ തകര്‍ത്തു

ജിയോക്കെതിരായ കര്‍ഷകരുടെ ആക്രമണം തുടരുന്നതില്‍ വന്‍ ജനരോഷം

ന്യൂഡല്‍ഹി : കര്‍ഷക സമരം അക്രമത്തിലേയ്ക്ക് , ആയിരകണക്കിന് മൊബൈല്‍ ടവറുകള്‍ തകര്‍ത്തു . രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോക്കെതിരെയാണ് കര്‍ഷകരുടെ ആക്രമണം തുടരുന്നത് . ഇതിനെതിരെ വന്‍ വന്‍ ജനരോഷമാണ് ഉണ്ടായിരിക്കുന്നത്. നിരവധി സ്ഥലങ്ങളില്‍ ടവറുകളും ഫൈബര്‍ കേബിളുകളും തകര്‍ത്തതിനാല്‍ ജിയോക്ക് വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ടെലികോം കമ്പനികളെ ആക്രമിക്കരുതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ നിര്‍ദ്ദേശം ഉണ്ടായിരുന്നിട്ടും 1,338 ജിയോ ടവറുകള്‍ തകര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്.

Read Also : 2020 ല്‍ മാത്രം 5000ത്തിലധികം ഗാര്‍ഹിക പീഡന പരാതികള്‍, വില്ലനായത് കോവിഡും

സംസ്ഥാനത്തെ ടെലികോം സേവനങ്ങള്‍ തടസ്സപ്പെടുത്തരുതെന്ന് ഡിസംബര്‍ 25 ന് പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫീസ് കര്‍ഷകരോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങളെല്ലാം തള്ളി ആക്രമണം തുടരുകയാണ്. ഡല്‍ഹിയിലെ പ്രതിഷേധം പോലെ സംസ്ഥാനത്തും സമാധാനം നിലനിര്‍ത്തണമെന്ന് പഞ്ചാബ് സിഎംഒ ട്വീറ്റ് ചെയ്തിരുന്നു.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം വരുന്നത് വെള്ളിയാഴ്ച വൈകിട്ട് നാലു മണിക്കാണ്. ഈ സമയം മൊത്തം 700 ജിയോ ടവറുകള്‍ നിശ്ചലമാക്കിയിരുന്നു. എന്നാല്‍, നിര്‍ദ്ദേശം നല്‍കിയിട്ടും ശനിയാഴ്ച വൈകുന്നേരത്തോടെ 1,235 ടവറുകളാണ് തകര്‍ത്തത്. എന്നാല്‍, ഇതില്‍ 400 ടവറുകള്‍ പിന്നീട് ശരിയാക്കി. ഞായറാഴ്ച രാവിലെ 8 വരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം 1,338 ജിയോ ടവറുകള്‍ തകര്‍ത്തുവെന്നാണ് അറിയുന്നത്.

ടെലികോം സംവിധാനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തരുതെന്ന് പ്രതിഷേധക്കാരോട് അമരീന്ദര്‍ സിങ് നടത്തിയ അഭ്യര്‍ഥന പുതിയ ആക്രമണങ്ങളെ തടയുന്നതില്‍ പരാജയപ്പെട്ടതായാണ് തോന്നുന്നത്. 150 ലധികം സിഗ്‌നല്‍ ട്രാന്‍സ്മിറ്റ് സൈറ്റുകളാണ് ഒറ്റരാത്രികൊണ്ട് നശിപ്പിക്കപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button