ചെന്നൈ; പഠന വൈകല്യമുള്ള 3 വയസ്സുകാരൻ ഇഷാന്ത് മരിച്ച സംഭവത്തിൽ അമ്മ നദിയയെ (33) പോലീസ് അറസ്റ്റ് ചെയ്തു. 11 മാസം മുൻപാണു കുട്ടി മരിക്കുകയുണ്ടായത്. ചുമരിൽ തലയിടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതം നടത്തുകയുണ്ടായി.
കൊറുക്കുപ്പെട്ട് നിവാസികളായ നദിയ- ശക്തിവേൽ (34) ദമ്പതികളുടെ മകനായ ഇഷാന്തിന് ഭിന്നശേഷിയും പഠന വൈകല്യങ്ങളുമുണ്ടായിരുന്നു. ഇതിൽ നദിയ അസ്വസ്ഥയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Post Your Comments