ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹായിയായ മലയാളി പിടിയില്‍. നിരവധി കേസുകളില്‍ പ്രതിയായ അബ്ദുള്‍ മജീദ് കുട്ടിയാണ് പിടിയിലായത്. 24 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ ഝാര്‍ഖണ്ഡില്‍ നിന്ന് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയാണ് അറസ്റ്റ് ചെയ്തത്. ഝാര്‍ഖണ്ഡിലെ ജംഷദ്‌പൂരില്‍ നിന്നുമാണ് അബ്ദുല്‍ മജീദ് കുട്ടിയെ അറസ്റ്റ് ചെയ്തത്.
1997 ലെ റിപ്പബ്ലിക് ദിനത്തില്‍ ഗുജറാത്തിലും മഹാരാഷ്ട്രയിലും ബോംബ് സ്‌ഫോടനങ്ങള്‍ നടത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാള്‍. ഝാര്‍ഖണ്ഡിലെ ജംഷഡ്‌പൂരിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്.
A Gujarat ATS team on Saturday arrested Dawood’s aide Abdul Majeed Kutty from Jamshedpur, Jharkhand. He was involved in a case related to explosives sent by Dawood Ibrahim at behest of a Pakistani agency to carry out bomb blasts in Gujarat & Maharashtra on Republic Day in 1997 pic.twitter.com/se7Aa2d0tV
— ANI (@ANI) December 27, 2020
1997 ലെ റിപ്പബ്ലിക് ദിനത്തില്‍ മഹാരാഷ്ട്രയിലും ഗുജറാത്തിലും സ്ഫോടനം നടത്താന്‍ പാക് ഏജന്‍സിയുടെ താത്പര്യ പ്രകാരം ദാവൂദ് ഇബ്രാഹിം അയച്ച സ്ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ട് മജീദ് കുട്ടിക്കെതിരെ കേസുണ്ട്. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയാണ് അറസ്റ്റ് ചെയ്തത്.
Post Your Comments