Latest NewsKeralaNews

‘മൂന്ന് മാസമേ നിങ്ങൾ ഒരുമിച്ച് ജീവിക്കൂ…’; പറഞ്ഞത് പോലെ മൂന്നാം മാസം അവർ അനീഷിന്റെ ജീവനെടുത്തു!

അനീഷിൻറേത് ദുരഭിമാനക്കൊലയെന്ന് ബന്ധുക്കള്‍

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ പാലക്കാട് കുഴൽമന്ദം സ്വദേശി അനീഷിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ പിതാവിനേയും അമ്മാവനേയും പൊലീസ് അറസ്റ്റ് ചെയ്തു. ദുരഭിമാന കൊലയാണെന്ന് അനീഷിന്റെ ബന്ധുക്കൾ പറഞ്ഞു. അനീഷിന്റെ ഭാര്യാപിതാവ് നേരത്തെ ഭീഷണിമുഴക്കിയിരുന്നുവെന്നാണ് അനീഷിന്റെ സഹോദരൻ അരുൺ പറയുന്നു.

“മൂന്നുമാസത്തിനുള്ളില്‍ എല്ലാം അവസാനിപ്പിക്കുമെന്ന് ഭീഷണിയുണ്ടായിരുന്നു. മൂന്ന് മാസം മാത്രമേ മഞ്ഞച്ചരടിന് മൂല്യമുണ്ടാവൂ എന്ന് പിതാവ് പ്രഭുകുമാര്‍ ഹരിതയെ ഭീഷണിപ്പെടുത്തിയിരുന്നു”, അരുൺ പറഞ്ഞു. പറഞ്ഞത് പോലെ മൂന്നുമാസം മാത്രമാണ് ഇരുവരും ഒരുമിച്ച് ജീവിച്ചത്. സ്കൂൾ കാലം മുതൽ പ്രണയത്തിലായിരുന്ന അനീഷും ഹരിതയും മൂന്ന് മാസം മുൻപാണ് വിവാഹിതരായത്.

Also Read: വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം ഭര്‍ത്താവിനെ കെട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

പാലക്കാട്ടെ തേന്‍കുറിശ്ശിയില്‍ വെള്ളിയാഴ്ച ആറരയോടെയാണ് കൊലപാതകം നടന്നത്. അനീഷും സഹോദരനും കൂടി ബൈക്കില്‍ പോവുകയായിരുന്നു. സമീപത്തെ കടയില്‍ സോഡ കുടിക്കാനായി ബൈക്ക് നിര്‍ത്തിയപ്പോള്‍ ഹരിതയുടെ പിതാവും അമ്മവനും ചേര്‍ന്ന് അനീഷിനെ ആക്രമിക്കുകയായിരുന്നു. കഴുത്തിനും കാലിനുമാണ് അനീഷിന് വെട്ടേറ്റത്. അനീഷിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button