നൈജീരിയ : ക്രിസ്തുമസ് ദിനത്തില്‍ ക്രിസ്റ്റ്യന്‍ ഗ്രാമം ആക്രമിച്ച് പള്ളിക്ക് തീയിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബൊക്കോ ഹറം തീവ്രവാദികള്‍. 11 പേരെ കൊലപ്പെടുത്തിയ സംഘം ഒരു പുരോഹിതനെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു. അവധി ദിനങ്ങളില്‍ ബൊക്കോ ഹറം തീവ്രവാദികളുടെ ആക്രമണ സാധ്യത കൂടുമെന്ന സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പിന് പിന്നാലെയാണ് ആക്രമണം നടന്നത്.
Read Also : ബിരുദ പ്രവേശനത്തിന് എകീകൃത പരീക്ഷാ സമ്പ്രദായം നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ
ട്രക്കിലും മോട്ടോര്‍ സൈക്കിളിലുമായി എത്തിയ ഭീകര സംഘം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് മടങ്ങിയത്. ബോര്‍ണോ സ്്റ്റേറ്റിലെ ക്രിസ്ത്യാനികള്‍ കൂടുതലായി താമസിക്കുന്ന പെമിയിലാണ് ആക്രമണം നടത്തിയത്. വ്യാപകമായി വെടിവെയ്പ്പ് നടത്തിയ തീവ്രവാദി സംഘം കെട്ടിടങ്ങള്‍ക്ക് തീയിട്ടു. ഏഴ് പേരെ കൊന്ന തീവ്രവാദികള്‍ പത്തോളം വീടുകളാണ് തീയിട്ട് നശിപ്പിച്ചത്.
ക്രിസ്തുമസിന് വിതരണം ചെയ്യാന്‍ കരുതിയിരുന്ന ഭക്ഷണ സാധനങ്ങളും മോഷ്ടിച്ചു. തീവ്രവാദികള്‍ പോയതിന് പിന്നാലെ നടത്തിയ തിരച്ചിലില്‍ കുറ്റിക്കാട്ടില്‍ നിന്നാണ് നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തത്. ഇതോടെ മരണ സംഖ്യ 11 ആയി. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. തീവ്രവാദികളെ കണ്ട് പേടിച്ച് നിരവധി പേരാണ് കുറ്റിക്കാടുകളിലും മറ്റും അഭയം തേടിയത്. ഇവരില്‍ പലരേയും ഇനിയും കണ്ടെത്താനായിട്ടില്ല.
Post Your Comments