ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍, പക്ഷേ നാല് നിബന്ധനകള്‍ അക്കമിട്ട് നിരത്തി കര്‍ഷകര്‍. ഡിസംബര്‍ 29 ന് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യറാണെന്ന് കര്‍ഷകസംഘടനകള്‍ അറിയിച്ചതിന് പിന്നാലെയാണ് നാല് നിബന്ധനകള്‍ കര്‍ഷകര്‍ മുന്നോട്ടുവെച്ചത്. നേരത്തെ നടന്ന ചര്‍ച്ചകളിലെല്ലാം സര്‍ക്കാരായിരുന്നു ഉപാധികള്‍ മുന്നോട്ട് വച്ചിരുന്നത്. എന്നാല്‍ ഇത്തവണ ചര്‍ച്ചയ്ക്ക് മുമ്പായി കര്‍ഷകര്‍ ഉപാധികള്‍ മുന്നോട്ടുവച്ചിരിക്കുകയാണ്.
Read Also : പ്രധാനമന്ത്രി കിസാൻ പദ്ധതി വഴി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വിതരണം ചെയ്തത് 1,10,000 കോടി രൂപ
പുതിയ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍, താങ്ങുവിലയില്‍ ഉള്ള രേഖാമൂലമുള്ള ഉറപ്പിന്റെ നടപടിക്രമവും വ്യവസ്ഥ, വായുമലിനീകരണ ഓര്‍ഡിനന്‍സിന്റെ ഭേദഗതികള്‍, വൈദ്യുതി ഭേദഗതി ബില്ലിന്റെ കരടില്‍ ആവശ്യമായ മാറ്റങ്ങള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാണ് കര്‍ഷകര്‍ മുന്നോട്ട് വച്ചിരിക്കുന്നത്.
ഇതുകൂടാതെ കൃഷി മന്ത്രാലയ ജോയിന്റ് സെക്രട്ടറിക്ക് അയച്ച കത്തില്‍ കര്‍ഷകര്‍ പ്രതിഷേധം രേഖപ്പെടുത്തി. കര്‍ഷകര്‍ക്കെതിരെ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നുവെന്നും ഒരു ഘട്ടത്തിലും കര്‍ഷകര്‍ നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. പകരം നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
Post Your Comments