Latest NewsNewsIndia

പ്രധാനമന്ത്രി കിസാൻ ‍ പദ്ധതി വഴി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വിതരണം ചെയ്തത് 1,10,000 കോടി രൂപ

ന്യൂഡൽഹി : കൃഷികര്‍ഷക ക്ഷേമ വകുപ്പിന്റെ ബജറ്റ് കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ആറ് മടങ്ങില്‍ കൂടുതല്‍ വര്‍ധിച്ചതായി കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരി. ഉല്‍പ്പാദന ചെലവിന്റെ ഒന്നര മടങ്ങ് താങ്ങുവിലയായി നല്‍കണമെന്ന സ്വാമിനാഥന്‍ സമിതിയുടെ ശിപാര്‍ശ നടപ്പാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also : തലയ്ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരൻ അറസ്റ്റിൽ 

2009-14 കാലയളവിനെ അപേക്ഷിച്ച്‌ 2014-19 കാലത്ത് താങ്ങുവില നല്‍കിയുള്ള സംഭരണത്തിന്റെ ചിലവ് 85 ശതമാനം വര്‍ധിച്ചതായും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി കിസാന്‍ പദ്ധതി വഴി 1,10,000 കോടി രൂപയോളം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് വിതരണം ചെയ്തതായും, 87,000 കോടി രൂപയോളം വിള ഇന്‍ഷുറന്‍സ് ആയി കര്‍ഷകര്‍ക്ക് ലഭിച്ചതായും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. പ്രീമിയം തുകയായി 17,450 കോടി രൂപ മാത്രമാണ് കര്‍ഷകര്‍ ഇതുവരെ നല്‍കിയിട്ടുള്ളത്.

നബാര്‍ഡ് 2018 ല്‍ നടത്തിയ പഠനത്തെ പറ്റി സംസാരിക്കവേ, രാജ്യത്തെ 52.5 ശതമാനത്തോളം കര്‍ഷക കുടുംബങ്ങളും ശരാശരി 1,470 അമേരിക്കന്‍ ഡോളര്‍ (അതായത് 1.08 ലക്ഷം രൂപയുടെ) കടക്കെണിയില്‍ ആണെന്ന് അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button