മുംബൈ: കോവിഡ് പ്രതിരോധത്തില്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തെരുവായ ധാരാവി ലോകത്തിനുതന്നെ മാതൃകയാകുന്നു. പ്രതിദിന രോഗികളുടെ എണ്ണം പൂജ്യത്തിലെത്തിച്ചാണ് ധാരാവി മഹാരാഷ്ട്ര സര്‍ക്കാരിന് അഭിമാനമായി മാറുന്നത്.
Read Also : രാജ്യത്ത് കോവിഡ് വാക്സിൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി മോദി സർക്കാർ
രാജ്യത്താകെ ആശങ്ക പരത്തി ഏപ്രില്‍ ഒന്നിനാണ് ധാരാവിയില്‍ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ടു ചെയ്യുന്നത്. സാമൂഹിക അകലം പോലും പ്രായോഗികമല്ലാത്ത ചേരിയില്‍ ഒന്‍പതു ലക്ഷത്തിലേറെ പേരാണ്്് താമസിക്കുന്നത്. നിലവില്‍ 12 രോഗികള്‍ മാത്രമാണ് ധാരാവിയിലുള്ളത്. പ്രതിദിനം 137 കേസുകള്‍ വരെ റിപ്പോര്‍ട്ടു ചെയ്ത ധാരാവിയില്‍ ഇന്നലെ റിപ്പോര്‍ട്ടു ചെയ്ത പ്രതിദിന രോഗികളുടെ എണ്ണം പൂജ്യമാണ്.
മുംബൈയില്‍ രോഗമുക്തി 41 ശതമാനമാണെങ്കില്‍ ധാരാവിയില്‍ 51 ശതമാനമായിരുന്നു. മുംബൈ കോര്‍പ്പറേഷന്റെ ഇടപെടലാണ് ധാരാവിയില്‍ ഈ നേട്ടം സാധ്യമാക്കിയത്. ചേരിയിലെ 80% പേരിലും കോവിഡ് വന്നുപോയതിന്റെ സൂചനയായി ആന്റിബോഡി കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.
Post Your Comments