കൊവിഡ് 19 ഹിന്ദുക്കളെ മാത്രമേ ബാധിക്കുകയുള്ളുവെന്ന് മുസ്ളിം മതപുരോഹിതൻ. അല്ലാഹുവിന്റെ അനുഗ്രഹമുള്ളതിനാല്‍ മുസ്ലീങ്ങള്‍ക്ക് കൊറോണ വൈറസ് ഒരു ഭീഷണിയല്ലെന്ന് വിവാദ മതപുരോഹിതനായ മൗലാന ബര്‍കാതി. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബര്‍കാതിയുടെ വിവാദ പരാമര്‍ശം.
Also Read: ആശങ്ക വേണ്ട; തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം
കൊറോണ വാക്‌സിന്‍ ഹിന്ദുക്കള്‍ക്ക് മാത്രമാണ് ഭീഷണിയെന്ന് ബർകാതി പറയുന്നു. അല്ലാഹുവിന്റെ അനുഗ്രഹമുള്ളതിനാലാണ് മുസ്ലീങ്ങളുള്ള പ്രദേശങ്ങളില്‍ കൊറോണ വൈറസ് പടരാത്തത്. മുസ്ളിങ്ങൾക്ക് വാക്‌സിന്റെ ആവശ്യം പോലും ഇല്ല. പോര്‍ക്ക് കഴിക്കുന്നതോ മറ്റേതെങ്കിലും തരത്തില്‍ ഉപയോഗിക്കുന്നതോ മുസ്ലീങ്ങള്‍ക്ക് ഹറാമാണ്. അതിനാൽ അതുമായി ബന്ധപ്പെട്ട് വ്യക്തമായ അരിവ് ലഭിച്ചശേഷം മാത്രം വാക്സിൻ ഉപയോഗിക്കുകയുള്ളുവെന്നാണ് ഇദ്ദേഹം പറയുന്നത്.
നിരവധി വിവാദങ്ങളില്‍ ഉള്‍പ്പെട്ട മതനേതാവാണ് ഷഹി ഇമാം നൂര്‍ ഉര്‍ റെഹ്‌മാന്‍ ബര്‍കാതി. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അടുത്ത അനുയായി എന്ന നിലയില്‍ അറിയപ്പെട്ടിരുന്ന ബര്‍കാതി തൃണമൂലിന് വേണ്ടി മുസ്ലീം വോട്ടുകള്‍ ഏകീകരിക്കാമെന്ന് പറയുന്ന വീഡിയോ പുറത്ത് വന്നത് വലിയ വിവാദമായിരുന്നു.
Post Your Comments