ഇറ്റാനഗർ : അരുണാചൽ പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ വൻ വിജയവുമായി ബിജെപി. പാസിഘട്ട് മുനിസിപ്പൽ കൗൺസിൽ (പിഎംസി) ഭരണം ബിജെപി പിടിച്ചെടുത്തു. എട്ട് സീറ്റുകളിൽ ആറ് സീറ്റുകളും നേടിയാണ് കൗൺസിൽ ഭരണം കോൺഗ്രസിൽ നിന്നും ബിജെപി നേടിയെടുത്തത്. അതേസമയം ഇറ്റാനഗർ മുനിസിപ്പൽ കോർപ്പറേഷൻ (ഐഎംസി) തെരഞ്ഞെടുപ്പിൽ ബിജെപി എതിരില്ലാതെ അഞ്ച് സീറ്റുകൾ നേടി.
Read Also : സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്
20 സീറ്റുകളാണ് ഇറ്റാനഗർ മുനിസിപ്പൽ കോർപ്പേറഷനിലുള്ളത്. ബാക്കി 15 സീറ്റുകളിലും നേരിയ ഭൂരിപക്ഷത്തിൽ ജെഡിയു സ്ഥാനാർത്ഥികൾ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളാണ് ഇവിടെ ബിജെപി സ്വന്തമാക്കിയത്.
2013 ലെ പാസിഘട്ട് മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകൾ നേടിയാണ് കോൺഗ്രസ് ഭരണത്തിലേറിയത്. എന്നാൽ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിടുകയായിരുന്നു. കേവലം രണ്ട് സീറ്റുകൾ മാത്രമാണ് ഇക്കുറി കോൺഗ്രസിന് ലഭിച്ചത്.
Post Your Comments