CricketLatest NewsNewsIndiaInternationalSports

ഇന്ത്യക്ക് മികച്ച തുടക്കം ; ഓസ്ട്രേലിയക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി

മെല്‍ബൺ : ഓസ്‌ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് മത്സരത്തിൽ ആദ്യ ദിവസത്തിന്റെ ഒന്നാം സെഷനില്‍ മികച്ച തുടക്കുവുമായി ഇന്ത്യ. 27 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്ട്രേലിയയെ 65/3 എന്ന നിലയില്‍ തളച്ചിടുവാന്‍ ഇന്ത്യയ്ക്ക് ആയി.

Read Also : തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രെസ്സിനേറ്റ കനത്ത പരാജയം വിലയിരുത്താൻ എ ഐ സി സി ജനറൽ സെക്രട്ടറി ഇന്നെത്തും

ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ദിവസത്തെ ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോൾ ചെറിയൊരു മേല്‍ക്കൈ ഇന്ത്യ നേടിയിട്ടുണ്ടെങ്കിലും ഓസ്ട്രേലിയയുടെ പുതിയ റണ്‍ മെഷിനായ മാര്‍നസ് ലാബൂഷാനെയാണ് ഇന്ത്യയ്ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്.

മാത്യു വെയിഡ് 30 റണ്‍സ് നേടിയെങ്കിലും ജോ ബേണ്‍സും സ്റ്റീവന്‍ സ്മിത്തും പൂജ്യത്തിന് പുറത്തായതോടെ ഓസ്ട്രേലിയയുടെ നില പരുങ്ങലിലാകുകയായിരുന്നു. ബേണ്‍സിനെ ബുംറ പുറത്താക്കിയപ്പോള്‍ വെയിഡും സ്മിത്തും അശ്വിന് വിക്കറ്റ് നല്‍കി മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button