Latest NewsKeralaNews

“നിയമസഭ തെരഞ്ഞെടുപ്പില്‍ 20 ഇടത്ത് മത്സരിക്കും ; ജനങ്ങളുടെ ഹൃദയത്തിൽ പോസ്റ്ററുകൾ ഒട്ടിക്കും” : നടൻ ‍ ദേവൻ

തൃശൂര്‍: അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ നവ കേരള പീപ്പിള്‍സ് പാര്‍ട്ടി ആറ് സീറ്റുകളില്‍ വിജയിച്ച് നിര്‍ണായക ശക്തിയായി മാറുമെന്ന് നടന്‍ ദേവന്‍.20 മണ്ഡലങ്ങളില്‍ പാര്‍ട്ടി മത്സരിക്കുമെന്നും ആറിടത്ത് വിജയിക്കുമെന്നും ദേവന്‍ പറഞ്ഞു.

Read Also : അരുണാചൽ പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം സ്വന്തമാക്കി ബിജെപി

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമായിരിക്കും ഉണ്ടാവുകയെന്നും പാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തന്റെ സഹായം തേടേണ്ടി വരുമെന്നും ദേവന്‍ പറഞ്ഞു.രാഷ്ട്രീയം മലിനമാക്കപ്പെട്ടിട്ടുണ്ട്. പെട്ടെന്ന് മാറ്റാന്‍ കഴിയില്ല. ശുദ്ധികലശം വേണം. അഴിമതിക്കാരായ എല്ലാ രാഷ്ട്രീയക്കാരെയും പരാജയപ്പെടുത്തുകയാണ് തന്റെ പാര്‍ട്ടിയുടെ ലക്ഷ്യമെന്നും ദേവന്‍ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ താന്‍ തൃശൂരില്‍ മത്സരിക്കുമെന്നും ദേവന്‍ പറഞ്ഞു. “പഠന കാലത്ത് കോണ്‍ഗ്രസിനോടായിരുന്നു ആഭിമുഖ്യമുണ്ടായിരുന്നത്. വി.എം.സുധീരന്റെ ആദര്‍ശങ്ങള്‍ കണ്ടാണ് കെ.എസ്.യുവിലെത്തിയത്. സിനിമയില്‍ എത്തിയപ്പോഴും രാഷ്ട്രീയം നിരീക്ഷിച്ചിരുന്നു.എന്നാല്‍ ഉമ്മന്‍ചാണ്ടിയും എ.കെ.ആന്റണിയും വി.എം.സുധീരനുമെല്ലാം അധികാരത്തിലെത്തിയിട്ടും നിസഹായരായി നോക്കിനില്‍ക്കുകയായിരുന്നു”,ദേവൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button