തിരുവനന്തപുരം: അടുത്തിടെ നടൻ ദേവനെ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായി തിരഞ്ഞെടുത്തിരുന്നു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ ആയിരുന്നു ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ ഒരു പഴയ വീഡിയോ വൈറലാകുന്നു. 2026 ൽ വിശ്വാസികൾ ഭരിക്കുന്ന നാടായി കേരളം മാറണമെന്ന് ദേവൻ ആവശ്യപ്പെട്ടതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. വിശ്വാസി ഭരിക്കുന്ന നാടകണം കേരളമെന്നും അവിശ്വാസികൾ തോൽക്കണമെന്നും അദ്ദേഹം പറഞ്ഞു. അതിന് നമുക്ക് എന്ത് ചെയ്യാൻ കഴിയും, അല്ലെങ്കിൽ എന്ത് ചെയ്യണമെന്നതാണ് നമ്മുടെ പ്രധാനപ്പെട്ട ദൗത്യമെന്നും ദേവൻ പറഞ്ഞു.
ശബരിമലയിലേക്ക് കാനനപാതയിലൂടെ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് 2021 ൽ വിവിധ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തപ്പോഴായിരുന്നു ദേവൻ ഇക്കാര്യം പറഞ്ഞത്. ഈ മണ്ഡല കാലത്ത് ദേവന്റെ ആ പഴയ വാക്കുകൾ വീണ്ടും ശ്രദ്ധേയമാകുകയാണ്. ശബരിമലയിലെ നിലവിലെ തിരക്കും, അതിനോട് സംസ്ഥാന സർക്കാർ കാണിക്കുന്ന വിവേചനവും കണക്കിലെടുക്കുമ്പോൾ ദേവൻ പറയുന്നതിൽ കാര്യമുണ്ടെന്നും, ഹിന്ദു വിശ്വാസികളോട് നവോത്ഥാന സർക്കാർ കാണിക്കുന്ന അവഗണയ്ക്ക് അടുത്ത തിരഞ്ഞെടുപ്പിലൂടെ ജനം മറുപടി നൽകണമെന്നുമാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.
‘നൂറ്റാണ്ടുകൾക്ക് മുമ്പ് സാക്ഷാൽ അയ്യപ്പസ്വാമി നടന്ന കാനന പാതയിലൂടെയുള്ള യാത്രയാണ് നമ്മള് ഇനി നടത്തുന്നത്. അതിനും പലതിനും ഭരണകൂടം ഇവിടെ വിലക്കുണ്ടാക്കുകയായിരുന്നു. ന്യൂനപക്ഷമായ ചില അവിശ്വാസികൾ ഭരിക്കുന്ന ഭൂരിപക്ഷമുള്ള വിശ്വാസികളാണ് നമ്മൾ. 70 വർഷമായി നമ്മൾ കരയുന്നു. ഹിന്ദു ഐക്യം വേണമെന്ന് നമ്മൾ എത്രയോ കാലങ്ങളായി ആഗ്രഹിക്കുന്നു. അതിനായി യാത്രയോ പ്രക്ഷോഭമോ ഒന്നും കൊണ്ട് ഒരു കാര്യമില്ല. ഭരണമാറ്റം വേണം. അത് മാത്രമേ ഇനി രക്ഷയുള്ളൂ. വിശ്വാസി ഭരിക്കുന്ന നാടാകണം കേരളം. അവിശ്വാസികൾ തോൽക്കണം. അതിന് നമുക്ക് എന്ത് ചെയ്യാൻ കഴിയും, അല്ലെങ്കിൽ എന്ത് ചെയ്യണമെന്നതാണ് നമ്മുടെ പ്രധാനപ്പെട്ട ദൗത്യം.
ഇവിടെ പലരും പറയുന്നത് അവർ നമ്മളെ മണ്ടൻമാരാക്കുന്നു എന്നാണ്. അവരല്ല മണ്ടൻമാർ നമ്മളെ മണ്ടൻമാരാക്കുന്ന നമ്മളാണ് മണ്ടൻമാർ. ഒരു ഹിന്ദുവിന്റെ ശക്തി എന്താണെന്ന് അവർ അറിയണം. നമ്മുടെ പ്രാധാന്യം അറിയാതെ, മഹത്വം അറിയാതെ സംസ്കാരമറിയാതെ പുതിയ തലമുറ നടക്കുന്നു. ഹിന്ദു ധര്‍മ്മം എന്തെന്ന് അവരറിയണം. ഭരണമാറ്റം സ്വപ്നം കണ്ട് പ്രവര്‍ത്തിക്കാം. സ്ത്രീ പ്രവേശനത്തെ പറ്റി ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ എന്തുമാത്രം നമ്മള് സഹിച്ചു. പുതിയൊരു ശക്തി ലഭിക്കട്ടെ’, വീഡിയോയിൽ ദേവൻ പറഞ്ഞു.
Post Your Comments