കേന്ദ്രസർക്കാർ നടപ്പിലാക്കിയ കാർഷിക ബില്ലിനെ പിന്തുണയ്ക്കുന്ന കർഷകരുടെ എണ്ണത്തിൽ ദിനംപ്രതി വർധനവ്. ഇതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം ബില്ലിനെ അനുകൂലിച്ച് രാജ്യതലസ്ഥാനത്തേക്ക് കർഷകർ വമ്പൻ മാർച്ച് നടത്തിയത്. ഇതോടെ, നിയത്തിനെതിരെ സമരം ചെയ്യുന്നവരുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
Also read: ആരിഫ് മുഹമ്മദ് ഖാന്‍ അധികാരഭിക്ഷ യാചിച്ച വ്യക്തി; മുന്നറിയിപ്പുമായി സിപിഐ
ഉത്തർപ്രദേശിൽ നിന്ന് കിസാൻ സേന അംഗങ്ങളായ 20,000ത്തോളം കർഷകർ മാർച്ചിൽ പങ്കെടുത്തിരുന്നു. മഥുര, ആഗ്ര, ഫിറോസാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ കർഷകരാണ് സമരത്തിൽ പങ്കെടുത്തത്. ‘പഞ്ചാബിലും ഹരിയാനയിലുമുളള കർഷകരല്ല യഥാർത്ഥ കർഷകരെന്ന് തെളിയിക്കാനാണീ മാർച്ച്’ എന്നാണിവർ പറഞ്ഞത്.
കഴിഞ്ഞ ആഴ്‌ചകളിലും കാർഷിക നിയമത്തെ അനുകൂലിക്കുന്ന വിവിധ സംഘങ്ങൾ ഡൽഹിയിലേക്ക് മാർച്ച് നടത്തിയിരുന്നു. കർഷകർക്കിടയിൽ ഉണ്ടായിരിക്കുന്ന അഭിപ്രായ ഭിന്നതകൾ കേന്ദ്ര സർക്കാരിന് കൂടുതൽ ബലമേകുന്നു. ഇതുവരെ മുപ്പതോളം കർഷകർ സമരത്തിനിടെ മരണമടഞ്ഞു.
Post Your Comments