കോഴിക്കോട്: കോവിഡ് മഹാമാരിക്കിടയിലും കേരളക്കര ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ ഹൃദയ സ്പര്‍ശിയായ കുറിപ്പുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആള്‍ക്കൂട്ടവും ആഘോഷവും ഇല്ലാതെ ഒരു ക്രിസ്തുമസ് കടന്നുപോകുന്നു. പൊതു ജീവിതം തുടങ്ങിയ ശേഷം ആദ്യമായിട്ടാണ് ഇങ്ങനെയൊരു ക്രിസ്തുമസ് രാവും പുലരിയുമെല്ലാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
ചെന്നിത്തലയിലെ മായര വീട്ടുകാരിലൂടെയാണ് യേശുവിന്റെ സ്നേഹം ഞാന്‍ ആദ്യമായി അറിഞ്ഞത്. ക്രിസ്തുമസ് ഓര്‍മ്മകള്‍ തുടങ്ങുന്നത് ചെന്നിത്തല വീടിന്റെ അയല്‍ക്കാരായ ഈ വീട്ടില്‍ നിന്നാണ്. ക്രിസ്തുമസ് ചരിത്രവും ബൈബിള്‍ കഥകളുമെല്ലാം ഇവിടെ നിന്നാണ് കേട്ട് തുടങ്ങുന്നത്. ക്രിസ്തുമസും ഈസ്റ്ററുമെല്ലാം രാവിലെ ഈ വീട്ടിലാണ് ആരംഭിക്കുന്നത്.
മായര വീട്ടിലെ പുതുതലമുറയിലെ നോബിളച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്നും ഒരേ കുടുംബമായിട്ടാണ് കരുതുന്നത്. നോബിളച്ചനെ വിളിച്ചു ഇന്ന് ക്രിസ്തുമസ് നേരുമ്പോള്‍ വെള്ളയപ്പത്തിന്റെയും ഇറച്ചിക്കറിയുടെയും രുചിയും നാവിലെത്തി. നിന്നെ പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന വലിയ ഇടയന്റെ പാഠങ്ങള്‍ പഠിപ്പിച്ച ഈ വീട്ടുകാരാണ് എനിക്ക് യേശുക്രിസ്തുവിനെ പരിചയപ്പെടുത്തി നല്‍കിയതെന്നും ചെന്നിത്തല കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ആള്‍ക്കൂട്ടവും ആഘോഷവും ഇല്ലാതെ ഒരു ക്രിസ്തുമസ് കടന്നുപോകുന്നു. പൊതു ജീവിതം തുടങ്ങിയ ശേഷം ആദ്യമായിട്ടാണ് ഇങ്ങനെയൊരു ക്രിസ്തുമസ് രാവും പുലരിയുമെല്ലാം. ആള്‍ക്കൂട്ടത്തിനും ആഘോഷത്തിനും നടുവില്‍ അല്ലാത്ത ആദ്യ ക്രിസ്തുമസ്. ചെന്നിത്തലയിലെ മായര വീട്ടുകാരിലൂടെയാണ് യേശുവിെന്റ സ്നേഹം ഞാന്‍ ആദ്യമായി അറിഞ്ഞത്. ക്രിസ്തുമസ് ഓര്‍മ്മകള്‍ തുടങ്ങുന്നത് ചെന്നിത്തല വീടിെന്റ അയല്‍ക്കാരായ ഈ വീട്ടില്‍ നിന്നാണ്. മായരയിലെ ഡാനിയേല്‍ അച്ചായന്റെ വീട്ടില്‍ നിന്നാണ് ക്രിസ്തുമസ് ദിനത്തിലെ ഞങ്ങളുടെ പ്രഭാത ഭക്ഷണം.
ഈ കുടുംബത്തിലെ വല്യപ്പച്ചനായ മായര യോഹന്നാന്‍ ഡാനിയേല്‍ കലാപോഷിണി വായനശാലയുടെ ലൈബ്രേറിയന്‍ കൂടിയായിരുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥി ആയിരുന്ന എനിക്ക്, വായിക്കാനുള്ള പുസ്തകം ഈ ലൈബ്രേറിയന്‍ എന്നും മാറ്റിവയ്ക്കുക പതിവാണ്. വലിയവര്‍ക്ക് മാത്രമുള്ള അന്നത്തെ ലൈബ്രറി കുട്ടികള്‍ക്കും മലര്‍ക്കേ തുറന്നിട്ടത് ഈ ലൈബ്രേറിയന്‍ ആയിരുന്നു. ഈ കുടുംബത്തിലെ പല അംഗങ്ങളും അധ്യാപകന്‍ കൂടിയായിരുന്ന അച്ഛെന്റ ശിഷ്യര്‍ ആയിരുന്നതിനാല്‍ സ്നേഹത്തിെന്റ ആഴം വളരെ വലുതായിരുന്നു.
ക്രിസ്തുമസ് ദിനത്തില്‍ ചെന്നിത്തല ചെറിയ പള്ളിയില്‍ പാതിരാകുര്‍ബാനയും കഴിഞ്ഞാണ് മായരക്കാര്‍ വീട്ടിലെത്തുന്നത്. ഓശാന ഞായറിനു പ്രദക്ഷിണം കഴിഞ്ഞു സൂക്ഷിച്ചുവയ്ക്കുന്ന കുരുത്തോല ക്രിസ്തുമസ് രാത്രിയില്‍ പള്ളിയുടെ പിന്നില്‍ കൂട്ടുന്ന അഗ്നിജ്വാലയില്‍ കത്തിച്ച ശേഷമായിരിക്കും തിരിച്ചുവരവ്.
ക്രിസ്തുമസ് ചരിത്രവും ബൈബിള്‍ കഥകളുമെല്ലാം ഇവിടെ നിന്നാണ് കേട്ട് തുടങ്ങുന്നത്.
ക്രിസ്തുമസും ഈസ്റ്ററുമെല്ലാം രാവിലെ ഈ വീട്ടിലാണ് ആരംഭിക്കുന്നത്.
ക്രിസ്തുമസിന് കാര്‍ഡ് കൈമാറലും കേക്ക് മുറിക്കലുമൊക്കെ എത്രയോ കാലം പിന്നിട്ട ശേഷം എത്തിയ ആചാരമാണ്. ക്രിസ്തുമസ്, ക്രിസ്തുമത വിശ്വാസികളുടെ മാത്രം ആഘോഷമായി ഇതുവരെ തോന്നിയിട്ടില്ല. റാഹേലമ്മയുടെയും ഡാനിയേല്‍ അച്ചായെന്റയും സ്നേഹം കിട്ടി വളര്‍ന്നത് കൊണ്ടായിരിക്കാം കുട്ടിക്കാലം മുതല്‍ക്കേ യേശു ക്രിസ്തുവിനെ എന്റെ ദൈവങ്ങളുടെ പട്ടികയില്‍ അന്നും ഇന്നും ഉള്‍പ്പെടുത്തിയിരിക്കുന്നത്. മായര വീട്ടിലെ പുതുതലമുറയിലെ നോബിളച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്നും ഒരേ കുടുംബമായിട്ടാണ് കരുതുന്നത്.
നോബിളച്ചനെ വിളിച്ചു ഇന്ന് ക്രിസ്തുമസ് നേരുമ്ബോള്‍ വെള്ളയപ്പത്തിെന്റയും ഇറച്ചിക്കറിയുടെയും രുചിയും നാവിലെത്തി. നിന്നെ പോലെ നിെന്റ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന വലിയ ഇടയെന്റ പാഠങ്ങള്‍ പഠിപ്പിച്ച ഈ വീട്ടുകാരാണ് എനിക്ക് യേശുക്രിസ്തുവിനെ പരിചയപ്പെടുത്തി നല്‍കിയത്. വിശ്വാസികളിലൂടെ യേശുവിലേക്ക് ഇറങ്ങി ചെല്ലുകയായിരുന്നു.
ലോകത്തിെന്റ രക്ഷകന്‍ ജനിച്ച ഈ ദിവസം അകലത്തിലിരുന്നു ആശംസകള്‍ അറിയിച്ചു നാമിന്ന് ആഘോഷിക്കുകയാണ്. പ്രാര്‍ത്ഥനയും വായനയുമൊക്കെ ആയിട്ടാണ് എെന്റയും ക്വാറൈന്റന് കാലം. ക്ഷേമന്വേഷണവും ആശംസകളുമായി നിരവധി പേര്‍ വിളിക്കുന്നുണ്ട്. എല്ലാ നല്ല വാക്കുകള്‍ക്കും നന്ദി.
യേശുദേവെന്റ വാക്കുകള്‍ ജീവിതത്തില്‍ പ്രകാശമായി നമ്മെ നയിക്കട്ടെ..
Post Your Comments