Latest NewsNewsIndia

‘നുണകൾ പ്രചരിക്കും’; കർഷകർക്ക് 1800 കോടി അനുവദിച്ച് കേന്ദ്രം, എന്നും കർഷകർക്കൊപ്പമെന്ന് പ്രധാനമന്ത്രി

എന്നും കർഷകർക്കൊപ്പമെന്ന് പ്രധാനമന്ത്രി

കർഷക പ്രതിഷേധം അയവില്ലാതെ തുടരുന്നതിനിടെ കർഷക കുടുംബങ്ങൾക്ക് 18,000 കോടി രൂപ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതിയുടെ ഭാഗമായുള്ള ഫണ്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 9 കോടി കർഷകർക്കാണ് പണം നൽകിയത്.

ഒമ്പത് കോടി കർഷകരെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. നുണകൾ പ്രചരിക്കുമെന്നും കർഷകരെ പ്രതിപക്ഷം കബളിപ്പിക്കുകയാണെന്നും മോദി പറഞ്ഞു.

Also Read: ‘വേറെ ഏതോ സംസ്ഥാനത്തെ കാര്യത്തിന് വേണ്ടി ഇവിടെ സഭ ചേരുന്നത് എന്തിനാണ്’?; നിലപാട് കടുപ്പിച്ച് വി. മുരളീധരൻ

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം ഒരുമാസം പിന്നിടുന്നതിനിടയിലാണ് കര്‍ഷകരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ അഭിസംബോധന കര്‍ഷകരിലേക്കെത്തിക്കാനായി വലിയ സ്‌ക്രീനുകള്‍ പലയിടത്തും സജ്ജമാക്കിയിട്ടുണ്ട്.

സമരം ചെയ്യുന്ന കർഷകരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രമന്ത്രി അമിത് ഷാ അറിയിച്ചു. താങ്ങുവില നിർത്തില്ലെന്നും ചർച്ചയിലൂടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്നും അമിത് ഷാ വ്യക്തമാക്കി. പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുതലെടുപ്പ് നടത്തുകയാണെന്നും അമിത് ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button