ചെന്നൈ: തമിഴ് നാട്ടിൽ തിരഞ്ഞെടുപ്പ് ചർച്ചകൾ സജീവമായതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ മത്സരിക്കാൻ നടൻ കമൽഹാസനും അദ്ദേഹത്തിന്റെ പാർട്ടിയും ഒരുങ്ങുകയാണ്. ഇപ്പോഴിതാ പാർട്ടിയിൽ പ്രതിസന്ധിയാക്കി കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം നേതാവ് എ. അരുണാചലം ബി.ജെ.പിയില്‍ ചേര്‍ന്നു.
കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ പ്രകാശ് ജാവ്ദേക്കറിന്റെ സാന്നിധ്യത്തിലായിരുന്നു അരുണാചലത്തിന്റെ ബി.ജെ.പി പ്രവേശനം
READ ALSO:മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; കിയാൽ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു
അടുത്തവര്‍ഷം ഏപ്രില്‍ -മേയ് മാസങ്ങളിലാണ് തമിഴ്നാട് തെരഞ്ഞെടുപ്പ്. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കരുത്തുതെളിയിച്ച അസദുദ്ദീന്‍ ഉവൈസിയുടെ എ.െഎ.എം.ഐ.എം പാര്‍ട്ടിയുമായി സംഖ്യമുണ്ടാക്കി മക്കള്‍ നീതി മയ്യം തെരഞ്ഞെടുപ്പിനിറങ്ങുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നതിന് പിന്നാലെ നേതാവ് പാർട്ടിമാറിയത് കമല്‍ ഹാസന്റെ പാർട്ടിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് സൂചന
Post Your Comments