Latest NewsKeralaNews

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; കിയാൽ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട കിയാൽ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. അഗ്നിരക്ഷ സേന അസിസ്റ്റന്റ് മാനേജർ കെ എൽ രമേശനെയാണ് പിരിച്ചു വിട്ടിരിക്കുന്നത്. പദ്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിച്ച് രമേശൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.

അച്ചടക്കലംഘനം നടത്തിയതിനാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതെന്നാണ് കിയാൽ അറിയിച്ചിരിക്കുന്നത്. ജീവനക്കാരുടെ സ്വതന്ത്ര സംഘടന രൂപീകരിച്ചതിനാണ് നടപടിയെന്ന് കെ എൽ രമേശ് പറയുകയുണ്ടായി. കിയാൽ തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും രമേശൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button