ന്യൂഡൽഹി : വന്ദേഭാരത് തീവണ്ടികൾ നിർമ്മിക്കുന്നതിനായി ചൈനീസ് കമ്പനിയുമായി ചേർന്ന് സമർപ്പിച്ച നിർദ്ദേശം ഇന്ത്യൻ റെയിൽവേ തളളി. ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന സിആർആർസി യോങ്ജി ഇലക്ട്രിക് ലിമിറ്റഡും, ഇന്ത്യൻ കമ്പനിയായ പയനീർ ഫിൽ മെഡ് ലിമിറ്റഡും ചേർന്ന് സമർപ്പിച്ച നിർദ്ദേശങ്ങളാണ് ഇന്ത്യൻ റെയിൽവേ തളളിയിരിക്കുന്നത്.
ഈ വർഷം ആദ്യമാണ് 44 വന്ദേഭാരത് തീവണ്ടി സെറ്റുകൾ നിർമ്മിക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കമ്പനികളോട് ഇന്ത്യൻ റെയിൽവേ ആവശ്യപ്പെട്ടത്. ഇന്ത്യൻ അതിർത്തിയോട് ചേർന്നു കിടക്കുന്ന അയൽ രാജ്യങ്ങളിലെ കമ്പനികൾക്കും നിർദ്ദേശം സമർപ്പിക്കാൻ കേന്ദ്രസർക്കാർ അവസരമൊരുക്കിയിരുന്നു.
ഇതേ തുടർന്നാണ് സിആർആർസിയും, പയനീർ ഇലക്ട്രിക്‌സും ചേർന്ന് നിർദ്ദേശം സമർപ്പിച്ചത്. 1,800 കോടി രൂപ ചിലവിൽ മുഴുവൻ തീവണ്ടികൾ നിർമ്മിക്കുന്നതിനുള്ള നിർദ്ദേശങ്ങളാണ് കമ്പനികൾ നൽകിയത്. എന്നാൽ സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് നിർദ്ദേശങ്ങൾ തള്ളിയതെന്നാണ് വിവരം.
Post Your Comments