Latest NewsIndia

കയ്യില്‍ ചുവന്ന ചരട് കെട്ടി അടിമുടി ഹിന്ദുവായി അഭിനയിച്ച് കസബ്; ഒപ്പം ഹൈദരാബാദിലെ അരുണോദയ കോളജിലെ വ്യാജ ഐഡി കാർഡുകൾ , കസബിനെ തടഞ്ഞ് 40 റൗണ്ടു വെടിയുണ്ടകൾ ഏറ്റുവാങ്ങി വീരമൃത്യുവടഞ്ഞ തുക്കാറാം .. മുന്‍ കമ്മീഷണറുടെ വെളിപ്പെടുത്തല്‍ ചർച്ചയാകുമ്പോൾ

ഇന്ത്യയിൽ മുസ്‍ലിം പള്ളികൾ നിസ്കരിക്കാൻ പോലും അനുവദിക്കാതെ അധികാരികൾ പൂട്ടിയിട്ടിരിക്കുകയാണെന്നായിരുന്നു കസബ് വിശ്വസിച്ചിരുന്നത്

മുംബൈ ഭീകരാക്രമണത്തെ ഹിന്ദു തീവ്രവാദ ആക്രമണമാക്കാൻ ലഷ്കർ ഇ തൊയിബ പദ്ധതിയിട്ടിരുന്നതായി മുൻ കമ്മീഷണറുടെ വെളിപ്പെടുത്തൽ വീണ്ടും ചർച്ചയാകുകയാണ്. പദ്ധതികൾ അനുസരിച്ച് കാര്യങ്ങൾ നീങ്ങുക ആണെങ്കിൽ അജ്മൽ കസബ് പറയാൻ കരുതി വച്ചിരുന്ന പേര് സമീർ ചൗധരിയെന്നായിരുന്നു എന്ന് മുൻ മുംബൈ കമ്മീഷണർ രാകേഷ് മരിയ. ലഷ്കർ ഇ ത്വയ്ബ കസബിനു നൽകിയിരിക്കുന്ന നിർദ്ദേശം അതായിരുന്നു.

മുംബൈ ഭീകരാക്രമണം ഹിന്ദുത്വ ശക്തികളുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ഭീകരരുടെ ശ്രമമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ മികവിൽ തകർന്നതെന്ന് രാജേഷ് മരിയ വ്യക്തമാക്കി. ബംഗളൂരു നിവാസിയായ സമീർ ചൗധരി എന്ന പേര് സ്വാഭാവികമായിട്ടും ആർഎസ്എസ്, വിഎച്ച്പി പോലുള്ള ഹിന്ദു സംഘടനകളുടെ നേരെ സംശയത്തിന്റെ മുന തിരിയാനുള്ള പ്രധാന കാരണമാകുമെന്ന കണക്കുകൂട്ടലാണ് ഇങ്ങനെയൊരു പദ്ധതിക്ക് പുറകിൽ എന്ന് രാജേഷ് വെളിപ്പെടുത്തുന്നു.

സ്വാധീനിക്കപ്പെട്ട ഇന്ത്യൻ മാധ്യമങ്ങൾ ബാക്കി നോക്കിക്കോളും എന്നായിരുന്നു ഭീകരരുടെ കണക്കുകൂട്ടൽ.തന്റെ ആത്മകഥയായ “ലെറ്റ്‌ മി സെ നൗ ” എന്ന പുസ്തകത്തിലാണ് മുൻ മുംബൈ പോലീസ് കമ്മീഷണർ ഇതേക്കുറിച്ച് വെളിപ്പെടുത്തുന്നത്.ഹൈദരാബാദിലെ അരുണോദയ കോളജിലെ വ്യാജ ഐഡി കാർഡുകൾ അക്രമികള്‍ കൈവശം വച്ചിരുന്നതായി മുന്‍പ് റിപ്പോർട്ട് ചെയ്തിരുന്നു.

കസബിന്റെ കയ്യിലും കാർഡ് ഉണ്ടായിരുന്നു. ജിഹാദിയെ കുറിച്ച് അറിഞ്ഞുകൊണ്ടല്ല കവർച്ച നടത്താനാണ് കസബ് ലഷ്കറിനൊപ്പം ചേർന്നത്. പെട്ടെന്ന് പണമുണ്ടാക്കാൻ വേണ്ടി കസബും സുഹൃത്ത് മുസാഫുർ ഖാനും ഇതിലേക്ക് വരികയായിരുന്നു. ഇന്ത്യയിൽ മുസ്‍ലിം പള്ളികൾ നിസ്കരിക്കാൻ പോലും അനുവദിക്കാതെ അധികാരികൾ പൂട്ടിയിട്ടിരിക്കുകയാണെന്നായിരുന്നു കസബ് വിശ്വസിച്ചിരുന്നത്. എന്നാൽ പിന്നീട് ഇന്ത്യയിലെത്തി ജയിലിൽ കിടക്കുമ്പോൾ ഇതെല്ലം വെറും തോന്നലാണെന്നു കസബിനു മനസ്സിലായി.

read also: നിലയ്ക്കലില്‍ തീര്‍ഥാടന പാതയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരെ തുരത്തി കാട്ടാന

ക്രൈംബ്രാഞ്ച് ലോക്കപ്പിൽ കിടന്നപ്പോള്‍ താൻ പുറത്തു നിന്നും അഞ്ചുനേരം കേട്ട ബാങ്ക് വിളി വെറും തോന്നലാണെന്നായിരുന്നു കസബ് കരുതിയിരുന്നത്. ഇത് മനസ്സിലാക്കിയ ഞങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ രമേശ് മഹേലിനോട് കസബിനെ പൊലീസ് വാഹനത്തിൽ മെട്രോ സിനിമയ്ക്ക് സമീപമുള്ള മുസ്‍ലീം പള്ളിയില്‍ കൊണ്ടുപോകാൻ പറഞ്ഞു. അവിടെ നമസ്ക്കാരം നടക്കുന്നത് കണ്ടപ്പോൾ കസബ് പരിഭ്രാന്തനായെന്നും മുൻ കമ്മീഷണർ പുസ്തകത്തിൽ പറയുന്നു.

അതേസമയം കസബ് മറ്റുള്ളവരെ ആക്രമിക്കാതിരിക്കാൻ കസബിന്റെ നേരെ ചാടിവീണു റൈഫിളിൽ പിടികൂടിയ തുക്കാറാം നായിക് എന്ന പോലീസ് ഉദ്യോഗസ്ഥൻ ആ റൈഫിളിലെ വെടിയുണ്ടകൾ തന്റെ നെഞ്ചിലേറ്റുവാങ്ങി വീരമൃത്യു അടഞ്ഞതും ഈ അവസരത്തിൽ ഓർക്കേണ്ടതാണ്. അജ്മൽ കസബിനെ ജീവനോടെ പിടിക്കാൻ സഹായിച്ചത് ഈ വീര കൃത്യമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button