KeralaLatest NewsNews

ഡിവൈഎഫ്ഐ പ്രവർത്തകൻ്റെ വധം: പ്രധാന പ്രതി ഇർഷാദിനെ യൂത്ത് ലീഗ് പുറത്താക്കി

ഔഫിനെ കുത്തിയത് താനാണെന്ന് ഇര്‍ഷാദ് പോലീസ് മൊഴി നൽകിയതായി പൊലീസ്​ പറഞ്ഞിരുന്നു. കേസിൽ പ്രതികളായ ഹസൻ, ഹാഷിർ എന്നിവരും പിടിയിലായിട്ടുണ്ട്​.

കോഴിക്കോട്​: ഡിവൈഎഫ്ഐ പ്രവർത്തകൻ്റെ വധത്തിലെ പ്രധാന പ്രതി മുഹമ്മദ് ഇർഷാദിനെ യൂത്ത് ലീഗില്‍നിന്നും പുറത്താക്കിയതായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പി കെ ഫിറോസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. കൊലപാതകത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. യൂത്ത്​ ലീഗ്​ കാഞ്ഞങ്ങാട്​ മുനിസിപ്പൽ സെക്രട്ടറിയായിരുന്നു ഇർഷാദ്.

Also related: “കർഷകരുടെ ഭൂ​മി ത​ട്ടി​യെ​ടു​ത്ത​യാ​ളാ​ണ് രാഹുൽ ഗാന്ധിയുടെ സ​ഹോ​ദ​രി​യു​ടെ ഭർത്താവ് ” : സ്മൃ​തി ഇ​റാ​നി

ഔഫിനെ കുത്തിയത് താനാണെന്ന് ഇര്‍ഷാദ്  മൊഴി നൽകിയതായി പോലീസ്​ പറഞ്ഞിരുന്നു. കേസിൽ പ്രതികളായ ഹസൻ, ഹാഷിർ എന്നിവരും പോലിസ് പിടിയിലായിട്ടുണ്ട്​. കൊലപാതകത്തിനിടെയിൽ സംഭവിച്ച സംഘർഷത്തിൽ പരിക്കേറ്റ് മംഗലാപുരത്ത് ചികിത്സയിലായിരുന്ന ഇർഷാദിനെ ഇന്ന് കാഞ്ഞങ്ങാട് എത്തിച്ചിരുന്നു.

Also related: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

കാഞ്ഞങ്ങാട്​ കല്ലൂരാവിയിലെ ഡി.വൈ.എഫ്​.ഐ പ്രവർത്തകൻ അബ്ദുറഹ്മാൻ ഔഫിൻ്റെ മരണകാരണം ഹൃദയധമനിയിൽ കുത്തേറ്റതാണ് എന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക വിവരം. കുത്തേറ്റ റഹ്മാൻ സംഭവ സ്ഥലത്തു തന്നെ ചോര വാർന്ന് മരണപ്പെടുകയായിരുന്നു. വേഗത്തിൽ ചോര വാർന്നത് മരണ കാരണമായെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button