KeralaLatest NewsNews

ഔഫ് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നില്ല, സിപിഎം ഒരൽപം ഉയർന്ന് ചിന്തിക്കേണ്ടിയിരുന്നു: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി

മരണാനന്തര ചടങ്ങിൽ പോലും പാർട്ടിയെ ഉയർത്തിപ്പിടിച്ച് നേട്ടമുണ്ടാക്കാനാണ് ശ്രമിച്ചത്. ജീവിതത്തിൽ ഒരിക്കൽ പോലും ഔഫ് ചിന്തിക്കാത്ത കാര്യമാണ് മരണാനന്തരം പാർട്ടി ഔഫിനോട് ചെയ്തത്.

കാഞ്ഞങ്ങാട്​: ഡിവൈഎഫ്‌ഐ പ്രവർത്തകൻ കല്ലൂരാവിയിലെ ഔഫ്‌ അബ്ദുൾ റഹ്മാൻ ഔഫിൻ്റെ മരണാനന്തര ചടങ്ങിനെ രാഷ്ട്രീയമായി സിപിഎം ഉപയോഗിച്ചു എന്ന വിമർശനവുമായി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി എ.പി മുഹമ്മദ് അഷ്​ഹറിൻ്റെ ഫേസ്ബുക്ക് കുറിപ്പ്

ഔഫിന്‍റെ മരണാനന്തര ചടങ്ങുകളിലെ പാർട്ടിവൽക്കരണം ഒഴിവാക്കേണ്ടിയിരുന്നു. മരണാനന്തര ചടങ്ങിൽ പോലും പാർട്ടിയെ ഉയർത്തിപ്പിടിച്ച് നേട്ടമുണ്ടാക്കാനാണ് ശ്രമിച്ചത്. ജീവിതത്തിൽ ഒരിക്കൽ പോലും ഔഫ് ചിന്തിക്കാത്ത കാര്യമാണ് മരണാനന്തരം പാർട്ടി ഔഫിനോട് ചെയ്തത്.

ഒരു പാർട്ടിയുടെയും സജീവ പ്രവർത്തകനായിരുന്നില്ല ഔഫ്. സിപിഎം ഒരൽപ്പം ഉയർന്ന് ചിന്തിക്കണമായിരുന്നു എന്ന് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

എ.പി മുഹമ്മദ് അഷ്​ഹറിൻ്റെ  ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂർണ്ണ രൂപം

തെരഞ്ഞെടുപ്പിൽ ഇടതുപക്ഷാനുകൂല നിലപാട് സ്വീകരിച്ചു എന്ന തെറ്റിനാണ് ലീഗുകാർ ഔഫിനെ കൊന്നു തള്ളിയത്. കുടുംബത്തിന് സംരക്ഷണം ഉറപ്പു വരുത്തി സി പി എം വിഷയം ഏറ്റെടുക്കുകയാണുണ്ടായത്. അത് രാഷ്ട്രീയ മാന്യതയായി കണക്കാക്കാം.

എന്നാൽ മരണാനന്തര ചടങ്ങുകളിൽ പോലും പാർട്ടിയെ പുതപ്പിച്ചു പൊലിപ്പിക്കാനുള്ള വ്യഗ്രത വേണ്ടിയിരുന്നില്ല. ജീവിതകാലത്ത് ഒരു ഘട്ടത്തിലും ഔഫ് ആഗ്രഹിച്ചിട്ടില്ലാത്ത കാര്യങ്ങൾ ആണ് മരണാനന്തരം നടന്നത്. മരണാനന്തര ചടങ്ങുകളിലെ പാർട്ടി വത്കരണം ഒഴിവാക്കേണ്ടതായിരുന്നു.

സി പി എം ഒരൽപം കൂടി ഉയർന്നു ചിന്തിക്കേണ്ടിയിരുന്നു.

സജീവ എസ്.വൈ.എസ് പ്രവർത്തകനായിരുന്നു കൊല്ലപ്പെട്ട അബ്ദുറഹ്മാൻ ഔഫ്. സൗമ്യനായ വ്യക്തിത്വം. കക്ഷി രാഷ്ട്രീയ വടംവലികളിൽ തൽപരനായിരുന്നില്ല ഔഫെന്നത് ഔഫിനെ അറിയാവുന്നവർക്കെല്ലാമറിയാം. അദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പോലും മറ്റൊന്ന് പറയുന്നില്ല. ജീവിതകാലത്ത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ സജീവ പ്രവർത്തകനായി പ്രത്യക്ഷപ്പെട്ടിട്ടുമില്ല…..

വിട പറഞ്ഞ സഹപ്രവർത്തകന് അകം നിറഞ്ഞ പ്രാർഥനകളാണ് ഇനിയും നൽകാനുള്ളത്. അതിലൊരു കുറവും വരുത്താതെ നിസ്കാരവും തഹ് ലീലും ദുആയും നിറഞ്ഞ് നിൽക്കണം.നാഥൻ പ്രിയ കൂട്ടുകാരൻ്റെ പരലോകജീവിതം സന്തോഷകരമാക്കട്ടെ…

shortlink

Related Articles

Post Your Comments

Related Articles


Back to top button