തിരൂർ : സുഹൃത്തും സഹപാഠിയുമായ പ്രിയ സുഹൃത്ത് പിഎ മുഹമ്മദ് റിയാസിെന്റ സ്ഥാനലബ്ധിയില്‍ ഏറെ സന്തോഷമെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍. നല്ല സംഘാടകനും പ്രതിഭയുടെ മിന്നലാട്ടമുള്ള യുവത്വവുമായ അദ്ദേഹത്തിന് അര്‍ഹിച്ച സ്ഥാനമാണ് ഇപ്പോള്‍ വന്നു ചേര്‍ന്നിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പങ്കുവച്ചു.
ഫേസ്ബുക്ക് പോസ്റ്റിെന്റ പൂര്‍ണരൂപം
സുഹൃത്തും സഹപാഠിയുമായ പ്രിയ സുഹൃത്ത് പിഎ മുഹമ്മദ് റിയാസിെന്റ സ്ഥാനലബ്ധിയില്‍ ഏറെ സന്തോഷം. ഇടതു പക്ഷ രാഷ്ട്രീയത്തെ സ്വാംശീകരിച്ചു, മാന്യവും പക്വതയുമുള്ള പൊതുപ്രവര്‍ത്തനം വിദ്യാര്‍ത്ഥി കാലം തൊട്ടേ അനുധാവനം ചെയ്യുന്ന മികച്ച പൊതുപ്രവര്‍ത്തകനാണ് അദ്ദേഹം. നല്ല സംഘാടകനും പ്രതിഭയുടെ മിന്നലാട്ടമുള്ള യുവത്വവുമായ അദ്ദേഹത്തിന് അര്‍ഹിച്ച സ്ഥാനമാണ് ഇപ്പോള്‍ വന്നു ചേര്‍ന്നിരിക്കുന്നത്.പ്രതിപക്ഷ ബഹുമാനവും ജനാധിപത്യ മര്യാദയും മുഖമുദ്രയാക്കിയ പ്രിയ സുഹൃത്തിന് കര്‍മ്മ പദത്തില്‍ പ്രശോഭിക്കാനും ഉയരങ്ങളിലേക്കെത്താനും സാധിക്കട്ടെ എന്നാശംസിക്കുന്നു. ഭാവുകങ്ങള്‍ !
Post Your Comments