
തിരുവനന്തപുരം: കടയ്ക്കാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ 51 കാരൻ പോലീസ് പിടിയിൽ. മണമ്പൂർ കുളമുട്ടം സ്വദേശി മൊണ്ടി സാബു എന്ന് വിളിക്കുന്ന സാബു ആണ് അറസ്റ്റിലായത്. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്താണ് പ്രതി കുട്ടികളെ ശാരീരികമായി ഉപദ്രവിച്ചിരിക്കുന്നത്. കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments