കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി ഷിഗെല്ല വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഫറോക്ക് കല്ലമ്പാറ കഷായപ്പടിയിലെ ഒന്നര വയസുകാരനാണ് രോഗം ബാധിച്ചിരിക്കുന്നത്. നേരത്തെ മെഡിക്കൽ കോളേജിന് സമീപം കോട്ടാംപറമ്പിൽ നേരത്തെ ഷിഗെല്ല രോഗം കണ്ടെത്തുകയുണ്ടായി. എന്നാൽ ഇതുമായി കല്ലമ്പാറയിലെ കേസിന് ബന്ധമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിക്കുകയുണ്ടായി. കടുത്ത വയറുവേദനയെ തുടർന്ന് മൂന്ന് ദിവസം മുൻപ് കുട്ടിയെ ഫറോക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയാണ് ഉണ്ടായത്. ഇവിടെ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്.
Post Your Comments