News

പ്രധാനസ്ഥാനത്തുള്ളത് കഴിവുകെട്ടയാള്‍, ഒന്നുമറിയാത്ത അയോഗ്യനായ ഒരു മനുഷ്യന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനസ്ഥാനത്തുള്ളത് കഴിവുകെട്ടയാള്‍, ഒന്നുമറിയാത്ത അയോഗ്യനായ ഒരു മനുഷ്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി.  രാജ്യത്ത് ജനാധിപത്യം എന്നൊന്നില്ല. ഉണ്ടെന്ന തോന്നല്‍ മാത്രമാണുളളതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. കാര്‍ഷിക ബില്ലുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കണ്ട് നിവേദനം നല്‍കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഈ നിയമങ്ങള്‍ റദ്ദാക്കാതെ കര്‍ഷകര്‍ തിരികെപോകില്ല. ഇവ പിന്‍വലിക്കാന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിക്കണം.’ രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.

Read Also : ഇസ്ലാമിലേക്ക് മതം മാറാൻ നിർബന്ധിച്ചു, വഴങ്ങാതെ വന്നപ്പോൾ ഭർതൃപിതാവ് ബലാൽസംഗം ചെയ്തു.

നേരത്തെ രാഷ്ട്രപതി ഭവനിലേക്ക് കോണ്‍ഗ്രസ് നടത്താനിരുന്ന മാര്‍ച്ച് ഡല്‍ഹി പൊലീസ് തടഞ്ഞിരുന്നു. കോണ്‍ഗ്രസ് ആസ്ഥാനത്തോട് ചേര്‍ന്നുളള സ്ഥലങ്ങളില്‍ 144 പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് ആസ്ഥാനത്ത് തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. കുത്തിയിരുപ്പ് സമരം നടത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉള്‍പ്പടെ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button