Latest NewsKeralaIndiaNewsInternational

പ്രധാനമന്ത്രി മോദിക്ക് യു എസ് ഉന്നത സൈനിക ബഹുമതി

ഇന്ത്യ - അമേരിക്ക സൗഹൃദം ഊട്ടിയുറപ്പിച്ചതിനും ഇന്ത്യയെ ലോകശക്തിയായി വളർത്തയതിനുമാണ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പുരസ്കാരം .

വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു എസ് ഉന്നത സൈനിക ബഹുമതി സമ്മാനിച്ച് അമേരിക്ക.’ദ ലീ ജീയൻ ഓഫ് മെറിറ്റ് ‘ പുരസ്കാരമാണ് പ്രധാനമന്ത്രിക്ക് ലഭിച്ചിരിക്കുന്നത്. ഇന്ത്യ – അമേരിക്ക സൗഹൃദം ഊട്ടിയുറപ്പിച്ചതിനും ഇന്ത്യയെ ലോകശക്തിയായി വളർത്തയതിനുമാണ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പുരസ്കാരം .

പുരസ്കാരത്തിന് നന്ദിയറിയിച്ച പ്രധാനമന്ത്രി, അമേരിക്കയുമായുള്ള ഉഭയകക്ഷി ബന്ധം വളർത്തിയതിന് ഇന്ത്യയിലെ ജനങ്ങൾ നൽകിയ സംഭാവനക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം എന്നും ട്വീറ്റ് ചെയ്തു.

അമേരിക്കൻ പ്രസിഡൻറിൻ്റെ ഔദ്യോഗിക വസതിയിൽ നടന്ന ചടങ്ങിൽ യുഎസിലെ ഇന്ത്യൻ അംബാസിഡർ തരൺജിത്ത് സിംഗ് സന്ധു അമേരിക്കൻ ദേശിയ ഉപദേഷ്ടാവ് റോബർട്ട് ഒബ്രയിനിൽ നിന്നും പുരസ്കാരം ഏറ്റ് വാങ്ങി. ഇന്ത്യയെ ലോകശക്തിയാക്കുന്നതിന് പ്രധാനമന്ത്രി നൽകുന്ന നേതൃത്വത്തിനുള്ള അംഗീകാരമാണ് എന്ന് വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button