ന്യൂഡല്‍ഹി : അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍ ഭരണകൂടവുമായി ഇന്ത്യയുടെ ആദ്യത്തെ ഉന്നതതല സംഭാഷണത്തിന് അപ്രതീക്ഷിത തുടക്കം. ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ ബൈഡന്‍ ഭരണകൂടത്തിലെ സമാന സ്ഥാനം വഹിക്കുന്ന ജാക്ക് സല്ലിവനുമായി ടെലഫോണിലൂടെ ചര്‍ച്ച നടത്തി. ഇന്തോ പസഫിക് മേഖലയിലും അതിനപ്പുറത്തും സ്ഥിരത കൈവരിക്കുന്നതിനായി ഇരു രാജ്യങ്ങളും പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു.
എന്നാൽ അജ്ത് ഡോവല്‍ നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്ന തീരുമാനങ്ങളാണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്. ഈ സംഭാഷണത്തിന് തൊട്ടു പിന്നാലെ പുതുതായി നിയമിതനായ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രിയെ ഫോണില്‍ വിളിച്ച് ആശയവിനിമയം നടത്തി.പ്രതിരോധ സെക്രട്ടറിയുമായി സംഭാഷണം നടത്തിയതായി രാജ്നാഥ് സിംഗ് ട്വീറ്റിലൂടെയാണ് അറിയിച്ചത്. പ്രിതിരോധ സെക്രട്ടറിയായി നിയമനം കിട്ടിയതിന് ലോയ്ഡ് ഓസ്റ്റിനെ അഭിനന്ദിച്ച രാജ്നാഥ് സിംഗ് യു എസുമായി പ്രതിരോധ സഹകരണം കൂടുതല്‍ ദൃഢമാക്കുവാന്‍ ഇന്ത്യ ആഗ്രഹിക്കുന്നതായി അറിയിക്കുകയും ചെയ്തു.
Read Also: കാമുകിയുടെ പിഴ അടയ്ക്കാൻ ഭാര്യയുടെ ക്രെഡിറ്റ് കാർഡ്
അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഖ്യം കൂടുതല്‍ ശക്തമാക്കുന്നതിനായി യോജിച്ച് പ്രവര്‍ത്തിക്കാമെന്ന് രണ്ട് പേരും സമ്മതിച്ചു. മോദി സര്‍ക്കാരും ജോ ബൈഡന്‍ ഭരണകൂടവും തമ്മിലുള്ള ആദ്യത്തെ ഉന്നതതല ഇടപെടലായിരുന്നു ഈ ഫോണ്‍ കോളുകള്‍. പരസ്പര താല്‍പ്പര്യമുള്ള പ്രാദേശികവും ആഗോളവുമായ പ്രശ്നങ്ങളെക്കുറിച്ച് ഞങ്ങള്‍ അഭിപ്രായങ്ങള്‍ കൈമാറിയെന്നും രാജ്നാഥ് സിംഗ് ട്വീറ്റില്‍ വ്യക്തമാക്കുന്നു.
പ്രമുഖ ജനാധിപത്യ രാജ്യങ്ങളെന്ന നിലയില്‍ ഭീകരത, സമുദ്ര സുരക്ഷ, സൈബര്‍ സുരക്ഷ, സമാധാനം എന്നിവയുള്‍പ്പെടെയുള്ള പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ വിഷയങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും യു എസും പരസ്പരം യോജിച്ച് മുന്നേറും. ട്രംപിന്റെ ഭരണകാലത്ത് ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം ടോപ് ഗിയറില്‍ മുന്നേറിയിരുന്നു. എന്നാല്‍ ഇതിന് വലിയ മാറ്റങ്ങളൊന്നും കൊണ്ടുവരാന്‍ ബൈഡന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
Post Your Comments