മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് ഡിസംബര്‍ 26 ന് ശേഷം ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് – 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
എന്‍എബിഎല്‍ അക്രഡിറ്റ് ചെയ്ത ഐസിഎംആര്‍ അംഗീകൃത ലബോറട്ടറികളില്‍ നിന്ന് തീര്‍ഥാടകര്‍ക്ക് ആര്‍ടിപിസിആര്‍, ആര്‍ടി ലാംബ്, എക്സ്പ്രസ് നാറ്റ് പരിശോധനയ്ക്ക് വിധേയമാകാം.
ഡ്യൂട്ടിയില്‍ വിന്യസിക്കുന്നതിന് മുമ്പ് പരിശോധന നടത്തിയിട്ടുണ്ടെങ്കിലും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരില്‍ നിന്നുള്ള പോസിറ്റീവ് രോഗികളുടെ എണ്ണം കൂടുതലായതിനാല്‍, എല്ലാ തീര്‍ഥാടകരും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും ആര്‍ടിപിസിആര്‍ അടിസ്ഥാനമാക്കി കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാകണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
Post Your Comments