News

അവസാനം കര്‍ഷകര്‍ പിടിവാശി ഉപേക്ഷിക്കുന്നു, കേന്ദ്രവുമായി ചര്‍ച്ച നടത്താന്‍ സന്നദ്ധമെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി : അവസാനം കര്‍ഷകര്‍ പിടിവാശി ഉപേക്ഷിക്കുന്നു, കേന്ദ്രവുമായി ചര്‍ച്ച നടത്താന്‍ സന്നദ്ധമെന്ന് കര്‍ഷകര്‍. കേന്ദ്രം തുറന്നമനസോടെയും ഉദ്ദേശശുദ്ധിയോടെയും ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം. അതേസമയം, നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ഒപ്പിട്ട നിവദേനം കോണ്‍ഗ്രസ് നാളെ രാഷ്ട്രപതിക്ക് നല്‍കും.

Read Also :ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധപ്പെട്ട ശൃംഖലയിലെ കണ്ണികളായ ആറ് പേരെ അറസ്റ്റ് ചെയ്ത് സുരക്ഷ സേന

കര്‍ഷക സംഘടനകളെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണം. ഗുരുദ്വാര സന്ദര്‍ശനം പോലുള്ള നടകങ്ങള്‍ ഉപേക്ഷിച് ആത്മാര്‍ത്ഥമായ ചര്‍ച്ചക്ക് തയ്യാറാകണമെന്നും കര്‍ഷക നേതാക്കള്‍ ആവശ്യപ്പെടുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള രണ്ട് കോടി കര്‍ഷകര്‍ ഒപ്പിട്ട നിവേദനം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് എം.പിമാരുടെ സംഘം നാളെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കൈമാറും. സമരഭൂമിയായ സിംഘു കോണ്‍ഗ്രസ് ലോക്‌സഭ ചീഫ്വിപ്പ് കൊടിക്കുന്നില്‍ സുരേഷ് എം.പി സന്ദര്‍ശിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button