
തിരുവനന്തപുരം : സംസ്ഥാനത്തെ കോളജുകളിൽ ജനുവരി നാലു മുതൽ ക്ലാസുകൾ ആരംഭിക്കാൻ സർക്കാർ ഉത്തരവ് നൽകിയിരിക്കുന്നു. ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, ലോ, മ്യൂസിക്, ഫൈൻ ആർട്സ്, ഫിസിക്കൽ എഡ്യുക്കേഷൻ, പോളിടെക്നിക് കോളേജുകൾ, സർവകലാശാലകൾ എന്നിവയിൽ ബിരുദ കോഴ്സിന് അഞ്ച്, ആറ് സെമസ്റ്ററുകൾക്കാകും ആദ്യം ക്ലാസ്സ് ആരംഭിക്കാനായി ഒരുങ്ങുന്നത്. പി.ജി, ഗവേഷണ കോഴ്സുകളുടെ ക്ലാസുകളും നാലിനുതന്നെ ക്ലാസ് തുടങ്ങും.
കൊറോണ വൈറസ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് രാവിലെ എട്ടര മുതൽ വൈകീട്ട് അഞ്ചു മണിവരെയാണ് ക്ലാസുകളുണ്ടാവുക. രണ്ട് ഷിഫ്റ്റുകളായിട്ടാകും പ്രവർത്തിക്കുക. പകുതി കുട്ടികളെ മാത്രമാകും ഒരേസമയം ക്ലാസിൽ അനുവദിക്കുക. ശനിയാഴ്ചകളിലും ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.
Post Your Comments