Latest NewsNewsInternational

കർട്ടനിട്ട് പഠിപ്പിച്ചിട്ടും ഒന്നും അങ്ങ് ശരിയാകുന്നില്ല, തൃപ്‍തിയില്ലാതെ ഭീകരർ: പെൺകുട്ടികൾ ഇനി പഠിക്കണ്ടെന്ന് താലിബാൻ

കാബൂൾ : അഫ്ഗാനിസ്ഥാനിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമായ കാബൂൾ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിനികളെ വിലക്കിക്കൊണ്ട് ഉത്തരവിറങ്ങി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പെൺകുട്ടികൾ കോളേജിൽ വരണ്ട എന്നാണു പുതിയ പ്രഖ്യാപനം. യൂണിവേഴ്‌സിറ്റിയിൽ ഇസ്‌ലാമിക പരിസരം ഉണ്ടാകുന്നത് വരെ പെൺകുട്ടികൾ വീട്ടിൽ തന്നെ ഇരുന്നാൽ മതിയെന്നാണ് താലിബാൻ ചാൻസലർ മുഹമ്മദ് അഷ്രഫ് ഗൈറത്ത് പുറത്തുവിട്ട ഉത്തരവിൽ പറയുന്നത്.

Also Read:‘സ്തനാര്‍ബുദം’ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക!

അഫ്‌ഗാനിസ്ഥാന്റെ ഭരണം കൈപ്പിടിയിലായതോടെ വിചിത്രവും വ്യത്യസ്തവുമായ പുതിയ നിയമങ്ങളാണ് താലിബാൻ രാജ്യത്ത് നടപ്പാക്കുന്നത്. ഇരുവിഭാഗവും തമ്മിൽ നേരിട്ട് കാണാൻ കഴിയാത്ത രീതിയിലുള്ള മറയാണ് ക്ലാസ് മുറികളിൽ ഒരുക്കിയിരുന്നത്. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കേണ്ടതില്ല എന്നാണ് താലിബാൻ നയം.എന്നാൽ, ഈ മാറ്റത്തിൽ ഭീകരർ സംതൃപ്തരല്ല എന്ന് വ്യക്തം. അടുത്തിടെ സെക്കണ്ടറി സ്‌കൂളുകളിൽ പഠനം ആരംഭിച്ചപ്പോഴും ആൺകുട്ടികൾ മാത്രം എത്തിയാൽ മതി എന്ന നിലപാടാണ് താലിബാൻ സ്വീകരിച്ചത്.

സ്ത്രീകൾക്ക് പഠനം, ജോലി എന്നിവ തുടർന്നും ചെയ്യാൻ അവസരമൊരുക്കുമെന്നാണ് ഭരണം പിടിച്ച ശേഷം താലിബാൻ ഉറപ്പ് നൽകിയത്. അതിനെല്ലാം വിപരീതമായ നയങ്ങളാണ് ഇപ്പോൾ രാജ്യത്ത് നടപ്പാക്കി വരുന്നത്. പെൺകുട്ടികളെ പ്രായമായ അധ്യാപകർ പഠിപ്പിച്ചാൽ മതിയെന്ന് പറഞ്ഞെങ്കിലും ഇപ്പോൾ ഇതിലും മാറ്റം വന്നിരിക്കുകയാണ്. പഠിക്കാൻ കോളേജിലേക്കെ വരണ്ട എന്നതാണ് പുതിയ നയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button