
തൃശൂർ: അധ്യാപകന്റെ കാല് തല്ലിയൊടിക്കുമെന്ന ഭീഷണിയുമായി എസ്.എഫ്.ഐ. തൃശൂർ മഹാരാജാസ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം. പ്രിൻസിപ്പലിന്റെ മുറിയിൽ കയറി പോലീസിന്റെ സാന്നിധ്യത്തിലാണ് എസ്.എഫ്.ഐ അധ്യാപകനെ ഭീഷണിപ്പെടുത്തിയത്. കാല് തല്ലിയൊടിക്കുമെന്ന് എസ്.ഫ്.ഐ ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തുകയായിരുന്നു. പോലീസ് നിൽക്കെ ഗുണ്ടകളെ പോലെ പെരുമാറിയ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ അധ്യാപകരോ പ്രിൻസിപ്പലോ പ്രതികരിച്ചിട്ടില്ല.
Post Your Comments