Latest NewsIndiaNews

ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയുടെ റാലി ഇന്ന് ; കടുത്ത വിമർശനവുമായി തൃണമൂൽ

കൊൽക്കത്ത : തൃണമൂൽ വിട്ട് കഴിഞ്ഞ ദിവസം ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയുടെ റാലി ഇന്ന്. സ്വന്തം നാട്ടിലാണ് തൃണമൂലിനെ വെല്ലുവിളിച്ചുള്ള മുൻ നേതാവിന്റെ റാലി. പാർട്ടിയെ വഞ്ചിച്ച നേതാവാണ് സുവേന്ദുവെന്ന കടുത്ത വിമർശനം മമതയും തൃണമൂലിൽ അവശേഷിക്കുന്ന നേതാക്കളുടെയും പ്രസ്താവനയ്ക്ക് പുറകേയാണ് സുവേന്ദുവിന്റെ റാലി നടത്തൽ പ്രഖ്യാപനം.

ബംഗാളിലെ കിഴക്കൻ മിഡ്‌നാപ്പൂർ ജില്ലക്കാരനാണ് സുവേന്ദു അധികാരി. സുവേന്ദു അധികാരിയ്ക്കും കുടുംബത്തിനും വലിയ ജനസമ്മിതിയുള്ള ജില്ല തൃണമൂലിന്റെ ശക്തികേന്ദ്രമായിട്ടാണ് അറിയപ്പെട്ടിരുന്നത്.കിഴക്കൻ മിഡ്‌നാപ്പൂരിൽ ആദ്യമായാണ് വിമത തൃണമൂൽ നേതാക്കളുടെ ഒരു റാലി നടക്കുന്നത്.

കഴിഞ്ഞ 19-ാം തീയതിയാണ് അമിത് ഷായുടെ സന്ദർശനത്തോടെ സുവേന്ദു ബി.ജെ.പിയിലെത്തിയത്. പാർട്ടി വിട്ട ശേഷം ബർദ്വാൻ ജില്ലയിൽ സുവേന്ദു റാലി നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button