ന്യൂഡൽഹി : ആഗോള വിദ്യാഭ്യാസ രംഗത്തെ മാതൃകയാണ് വിശ്വഭാരതി സർവ്വകലാശാലയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശ്വഭാരതി സർവ്വകലാശാലയുടെ ശതാബ്ദി ആഘോഷത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവ്വകലാശാല ഭാരതത്തിന്റെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസത്തിന്റെ മഹത്വം ഉദ്ഘോഷിച്ച സ്ഥാപനമാണ് വിശ്വഭാരതി സർവ്വകലാശാല. ദേശീയതയുടെ പ്രതീകമായ വിശ്വഭാരതി നവഭാരതം വാർത്തെടുക്കാനും മുൻപന്തിയിലാണെന്നും അദ്ദേഹം പറഞ്ഞു.സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ പ്രതീകം കൂടിയാണ് വിശ്വഭാരതി. രവീന്ദ്രനാഥ ടാഗോറിനെയും അദ്ദേഹം യോഗത്തിൽ അനുസ്മരിച്ചു.
ടാഗോറിന്റെ ആശയങ്ങൾ ഭാരതത്തിന് ഇപ്പോഴും ഊർജം പകരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വയം പര്യാപ്തതയുടെ പാഠമാണ് ടാഗോർ പകർന്നു നൽകിയത്. ആത്മനിർഭർ ഭാരത് രവീന്ദ്ര നാഥ ടാഗോറിന്റെ സ്വപ്നമായിരുന്നു. അദ്ദേഹത്തിന്റെ ആശയങ്ങളാണ് ആത്മനിർഭർ ഭാരത് ഉൾക്കൊള്ളുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു
Post Your Comments